കോഴിക്കോട്: ഫെബ്രുവരിയിൽ നടന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിലെ കണക്കുകൾ അവതരിപ്പിക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കമ്മിറ്റിയിലെ പ്രധാനി രാജിവെച്ചു. കോഴിക്കോട് പൊലീസ് അസിസ്റ്റൻറ് കമീഷണറും മുൻ വോളി താരവുമായ വി.എം. അബ്ദുൽ വഹാബാണ് രാജിവെച്ചത്. വോളി ചാമ്പ്യൻഷിപ്പിലെ കണക്കവതരിപ്പിക്കാൻ ജൂലൈ 27ന് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന യോഗം അലേങ്കാലമായതിനെ തുടർന്നാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചത്.
കള്ളക്കണക്കും അഴിമതിയുമാെണന്ന് സബ്കമ്മിറ്റി കൺവീനർമാരും സംസ്ഥാന വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. രാജീവനും എതിർപ്പുന്നയിച്ചതോടെയാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയത്. എന്നാൽ, മൂന്നു മാസം കഴിഞ്ഞിട്ടും മറ്റ് അംഗങ്ങളിൽനിന്ന് പ്രതികരണമില്ലാത്തതിനെ തുടർന്നാണ് വഹാബിെൻറ രാജി.
സി.പി.എം നേതാവും കൺസ്യൂമർഫെഡ് ചെയർമാനും കൂടിയായ എം. മെഹബൂബ് കൺവീനറായി കമ്മിറ്റി രൂപവത്കരിച്ചായിരുന്നു ക്രമക്കേടുകളും കണക്കുകളും പരിശോധിക്കാൻ തീരുമാനിച്ചത്. എന്നാൽ, മെഹബൂബും ഇക്കാര്യത്തിൽ മെല്ലപ്പോക്ക് സമീപനത്തിലായിരുന്നെന്ന് പരാതി വ്യാപകമാണ്. മെഹബൂബിെൻറ ആവശ്യപ്രകാരമായിരുന്നു വഹാബിനെ കണക്ക് പരിശോധിക്കാനുള്ള സമിതിയിൽ ഉൾപ്പെടുത്തിയത്.
സെപ്റ്റംബർ രണ്ടിന് യോഗം ചേർന്നെങ്കിലും കണക്കുകൾ പരിശോധിക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ലക്ഷങ്ങൾ പിരിച്ച ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ അടിമുടി അഴിമതിയാണെന്ന ആരോപണം ശക്തമായിരുന്നു. മുഖ്യ സംഘാടകനായ നാലകത്ത് ബഷീറിനെതിരെ വിരലനക്കാൻ പലരും മടിക്കുകയാണെന്ന് ആക്ഷേപമുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.