ഫോർമുല വൺ ചാമ്പ്യൻ നികോ റോസ്​ബർഗ്​ വിരമിക്കുന്നു

​അബൂദബി: ലോക ചാമ്പ്യൻ നികോ റോസ്​ബർഗ് ഫോർമുല വൺ മത്സരങ്ങളിൽ നിന്ന്​ വിരമിക്കുന്നു. 31 കാരനായ ​ റോസ്​ബർഗ്​ അഞ്ച്​ ദിവസം മുമ്പാണ് ലോക ചാമ്പ്യനായത്​.

കഴിഞ്ഞ ഞായറാഴ്​ച അബൂദബിയിലെ ഫോര്‍മുല വണ്‍ സീസണിൽ മൂന്ന്​ തവണ ചാമ്പ്യനും മെഴ്സിഡസ്​ ടീമിലെ സഹയാത്രികനുമായ ലൂയി ഹാമിൽട്ടണെയാണ്​ ജർമൻ ഡ്രൈവർ അട്ടിമറിച്ചത്​.

മത്സരത്തിൽ രണ്ടാം സ്​ഥാനത്തേക്ക്​ പിന്തള്ള​പ്പെട്ടിട്ടും 21 ഗ്രാന്‍ഡ്പ്രീകളടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ 385 പോയന്‍റ്​ നേടിയാണ്​ നികോ ആദ്യമായി എഫ്.വണ്‍ ജേതാവായത്​.

അഞ്ച് പോയന്‍റ് വ്യത്യാസത്തില്‍ ഹാമില്‍ട്ടണിന്​ ഹാട്രിക്​ കിരീടം നഷ്​ടമായത്​.2006 മുതല്‍ എഫ്.വണ്‍ ട്രാക്കില്‍ സജീവമായ നികോയുടെ ആദ്യ കിരീടമാണിത്. 1982ലെ എഫ്.വണ്‍ ജേതാവായിരുന്നു അച്ഛന്‍ കെകെ റോസ്ബര്‍ഗ്.  

 

Tags:    
News Summary - Nico Rosberg retires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.