വിയന: ഫോർമുല വൺ കാറോട്ട രംഗത്തെ ഇതിഹാസം നിക്കി ലൗഡ അന്തരിച്ചു. 70 വയസ്സായിരുന്നു. എ ട്ടു മാസം മുമ്പ് ശ്വാസകോശ ശസ്ത്രക്രിയ കഴിഞ്ഞതിനെ തുടർന്ന് വിശ്രമത്തിലായിരുന് ന ലൗഡ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചതെന്ന് കുടുംബം പ്രസ്താവനയിൽ അറിയിച്ചു.
1975, 77, 84 വർഷങ്ങളിൽ ഫോർമുല വൺ ലോകചാമ്പ്യനായിരുന്നു ഒാസ്ട്രിയക്കാരനായ ലൗഡ. ആദ്യ രണ്ടുവട്ടം ഫെറാറിക്കൊപ്പവും മൂന്നാം തവണ മക്ലാരനൊപ്പവുമായിരുന്നു വിജയം. 2012 മുതൽ മെഴ്സിഡസ് എഫ് വണിെൻറ നോൺ എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായിരുന്നു. ലോകചാമ്പ്യനായിരിക്കെ 1976ൽ മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലൗഡ മരണത്തിെൻറ വക്കിൽനിന്ന് തിരിച്ചെത്തി സീസണിൽ റണ്ണറപ്പ് സ്ഥാനം സ്വന്തമാക്കിയത് ലോക കായികരംഗത്തെത്തന്നെ അത്ഭുതകരമായ തിരിച്ചുവരവായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.