2009ലാണ് നിഷ ആദ്യമായി സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്നത്. ഡിസ്കസ് ത്രോയില്‍ മികവ് മനസ്സിലാക്കിയ പറളി എച്ച്.എസ് സ്കൂളിലെ പരിശീലകന്‍ പി.ജി. മനോജാണ് നിഷയെ താരമാക്കിയത്. അന്നുതൊട്ട് ഇന്നേവരെ ഡിസ്കസ് ത്രോയില്‍ എതിരാളികളുണ്ടായിട്ടില്ല. പങ്കെടുത്ത എട്ടാം സ്കൂള്‍ മീറ്റില്‍ ആറാം സ്വര്‍ണവുമായി നിഷ മടങ്ങുകയാണ്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ രണ്ടുതവണ വീതമാണ് മെഡല്‍ നേട്ടം.
34.87 മീറ്റര്‍ ദൂരം താണ്ടിയാണ് ഇത്തവണ സ്വര്‍ണത്തിലത്തെിയത്. എറണാകുളം കോതമംഗലം സെന്‍റ്ജോര്‍ജ് താരം എ.ആര്‍. വിഷ്ണുപ്രിയ(30 മീ), തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ താരം മരിയ തോമസ് (28. 85 മീ) എന്നിവരാണ് വെല്ലുവിളിയുയര്‍ത്തിയത്. 2010ല്‍ മാര്‍ബേസിലിന്‍െറ നീന എലിസബത്ത് ബേബി സ്ഥാപിച്ച 40.72 മീറ്റര്‍ ദൂരമാണ് സംസ്ഥാന റെക്കോഡ്. അത് തകര്‍ക്കാനായില്ളെന്ന സങ്കടത്തോടെയാണ് മീറ്റ് വിടുന്നതെന്ന് നിഷ പറഞ്ഞു. തന്‍െറ അവസാനശ്രമത്തിലാണ് നിഷ സ്വര്‍ണത്തിലേക്കുള്ള ദൂരം താണ്ടിയത്. കരിയര്‍ ബെസ്റ്റും നിഷ യൂനിവേഴ്സിറ്റി സിന്തറ്റിക് മൈതാനത്ത് കുറിച്ചു. കഴിഞ്ഞ സ്കൂള്‍ മീറ്റില്‍ ഹാമറില്‍ വെള്ളി നേടി. ദേശീയ സ്കൂള്‍ മീറ്റില്‍ തന്‍െറ ഇഷ്ട ഇനമായ ഡിസ്കസ് ത്രോയില്‍ നിഷക്ക് മികച്ച പ്രകടനത്തിന് സാധിച്ചിട്ടില്ളെങ്കിലും 2014 ദേശീയ സ്കൂള്‍ മീറ്റില്‍ ഹാമര്‍ത്രോയില്‍ വെള്ളി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.