വെല്ലിങ്ടൺ: ആഗോള മഹാമാരിയായ കോവിഡിനെ പിടിച്ചുകെട്ടിയതിനു പിന്നാലെ കായിക രംഗത്ത് ഉണർവേകിക്കൊണ്ട് കളിക്കളങ്ങൾ കാണികൾക്ക് തുറന്നുകൊടുക്കാനൊരുങ്ങുകയാണ് ന്യൂസിലാൻഡ്. മാർച്ച് രണ്ടാമത്തെ ആഴ്ച നിർത്തിവച്ചിരുന്ന സൂപ്പർ റഗ്‌ബി മത്സരങ്ങളോടെയാണ് ന്യൂസിലാൻഡിൽ കൊറോണാനന്തരകാല കായിക സീസൺ ആരംഭിക്കുന്നത്.
ശനിയാഴ്ച്ച ഹൈലാൻഡേർസ്/ചീഫ് ടീമുകളുടെ ഏറ്റുമുട്ടലോടെയാണ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ഫോർസിത് ബാർ സ്റ്റേഡിയത്തിെൻറ ഗ്യാലറിയിലേക്ക് യാതൊരുവിധ നിയന്ത്രണവും കൂടാതെതന്നെ കാണികൾക്ക് പ്രവേശനം നൽകും.
ന്യൂസിലൻഡിലെ സൂപ്പർ റഗ്ബി അന്തർദേശീയ മത്സരമാണ്. ആസ്‌ട്രേലിയ, അർജൻറീന, ദക്ഷിണാഫ്രിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ടീമുകൾക്കൊപ്പം ന്യൂസിലാൻഡിൽ നിന്നുള്ള അഞ്ച് ടീമുകളും പങ്കെടുക്കാറുണ്ട്. എന്നാൽ ഇത്തവണ വിദേശ ടീമുകൾ ഉണ്ടായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.