ദ്യുതിചന്ദിന് ഒഡീഷ സർക്കാർ വക 1.5 കോടി അധിക പ്രതിഫലം

ഭുവനേശ്വർ: ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിൽ വെങ്കലമെഡൽ നേടിയ സ്പ്രിൻറർ ദ്യുതിചന്ദിന് ഒഡീഷ സർക്കാർ 1.5 കോടി അധിക പ്രതിഫലം പ്രഖ്യാപിച്ചു. 2020 ടോക്കിയോ ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ദ്യുതിക്ക് സംസ്ഥാന സർക്കാർ എല്ലാ വിധ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.

ഒഡീഷയിലെ ജജ്പുർ ജില്ലയിലെ ചാക്ക ഗോപാൽപൂരിൽ ഒരു നെയ്ത്ത് കുടുംബത്തിൽ ജനിച്ച ദ്യുതി ബുധനാഴ്ച 23.20 സെക്കൻഡിലാണ് 200 മീറ്റർ ഒാടിയെത്തിയത്. നേരത്തേ 100 മീറ്ററിൽ ദ്യുതി വെള്ളി നേടിയപ്പോഴും മുഖ്യമന്ത്രി സമാന തുക ദ്യുതിക്ക് പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Odisha CM announces another ₹1.5 crore cash reward for Dutee- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT