ന്യൂയോർക്ക്: ജിംനാസ്റ്റിക്സ് ടീം ഫിസിഷ്യൻ തന്നെ ലൈംഗികമായി അപമാനിച്ചെന്ന് അമേരിക്കയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് സിമോണ ബിൽസ്. മുൻ യുഎസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടർ ലാറി നാസറിനെതിരെയാണ് സിമോണിൻെറ ആരോപണം.
ഗാബി ഡഗ്ലസ്, അലി റിയിസ്മാൻ, മക്കെയ്ല മറൂണി എന്നിവരടക്കം നിരവധി അമേരിക്കൻ ജിംനാസ്റ്റിക് താരങ്ങളാണ് നാസറിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ലാറി നസ്സാർ ലൈംഗികമായി ചൂഷണം ചെയ്ത നിരവധി അത്ലറ്റുകളിലൊരാളാണ് ഞാനും- സിമോണ ബിൽസ് ട്വിറ്ററിൽ കുറിച്ചു. തൻെറ അനുഭവങ്ങൾ കത്ത് രൂപത്തിലാക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു സിമോണ. കത്തിലെഴുതിയിരിക്കുന്നതിനേക്കാൾ ഉച്ചത്തിൽ ഈ വാക്കുകൾ സംസാരിക്കുന്നതിന് ഒരുപാട് ബുദ്ധിമുട്ടുണ്ട്. എന്റെ കഥ പങ്കുവെക്കാൻ എനിക്ക് പല കാരണങ്ങളുണ്ട്. പക്ഷെ അത് എന്റെ തെറ്റല്ലെന്ന് എനിക്കറിയാം- സിമോൺ പറഞ്ഞു. 2016 ഒളിമ്പിക്സിൽ മൂന്ന് സ്വർണമെഡലുകൾ നേടിയ താരമാണ് സിമോണ ബിൽസ്.
Feelings... #MeToo pic.twitter.com/ICiu0FCa0n
— Simone Biles (@Simone_Biles) January 15, 2018
കുട്ടികളുടെ അശ്ലീലതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നാസറിനെ 60 വർഷത്തെ തടവിനു മിഷിഗണിലെ കോടതി വിധിച്ചിരുന്നു. കോടതി വിധിക്ക് പിന്നാലെ ഇയാൾക്കെതിരെ നിരവധി പേരാണ് ആരോപണങ്ങളുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.