തൃശൂർ: കായികമേഖലയില്‍ സമഗ്രമാറ്റത്തിന് വഴിയൊരുക്കാൻ കായികക്ഷമതാ മിഷന് നടപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ. കായികസമിതികളില് ജനാധിപത്യവത്കരണം നടപ്പാക്കും. തെരഞ്ഞെടുക്കപ്പെടുന്ന സമിതികളാണ് അധികാരത്തില്‍ വരികയെന്നും മന്ത്രി വിശദീകരിച്ചു. സ്പോര്‍ട്സുമായി ബന്ധമുള്ളവരെയാണ് ചുമതലകളേല്‍പിക്കുക. ആരോഗ്യത്തിന് സ്പോര്‍ട്സ് എന്ന മുദ്രാവാക്യവുമായി കുട്ടികളെയും മുതിര്‍ന്നവരെയും ബോധവത്കരിക്കാനാണ് കായികക്ഷമതാമിഷന് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രിസഭയുടെ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന വാർത്താസമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചു.
ഓപറേഷന് ഒളിമ്പിയയുടെ ഭാഗമായി മെഡല്‍പ്രതീക്ഷയുള്ള 11 ഇനങ്ങളില്‍ മത്സരിക്കാന്‍ 250 താരങ്ങളെ തിരഞ്ഞെടുക്കും. 185 കോടി രൂപ ചെലവിടും. മികച്ച പരിശീലനം നല്കാന് വിദേശ കോച്ചുകളുടെ സേവനവും ലഭ്യമാക്കും. ജില്ലകൾ കേന്ദ്രീകരിച്ച് ഓരോ ഇനത്തിലും പരിശീലനം നല്‍കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28ന് തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. തൃശൂരിലെ നീന്തല്‍കുളം നവീകരിക്കാന്‍ ആദ്യഘട്ടമായി 3.24 കോടി രൂപ അനുവദിച്ചു.
വയനാട്, ഇടുക്കി ജില്ലകളില്‍ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് എയര്‍സ്ട്രിപ്പുകള്‍ ഏര്‍പ്പെടുത്തും. പദ്ധതി പിന്നീട് മറ്റിടങ്ങളിലും വ്യാപിപ്പിക്കും. വിദ്യാഭ്യാസ സ്കോളര്‍ഷിപ് എടുത്ത കുട്ടികളില്‍ നിന്ന് അമിത പലിശ ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതിന് പരിഹാരം കാണാന്‍ ബാങ്കുകളുമായി പാക്കേജുണ്ടാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായും വെളിപ്പെടുത്തി. പകുതി തുക സര്‍ക്കാര്‍ നല്‍കും. 900 കോടി രൂപ ഇതിനു മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.