ന്യൂഡൽഹി: കായികരംഗത്ത് രാജ്യത്തിെൻറ യശസ്സുയർത്തിയ പ്രതിഭകൾക്ക് വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ രാഷ്്ട്രപതി രാം നാഥ് കോവിന്ദ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഖേൽരത്ന: ജജാരിയ (പാരഅത്ലറ്റ്), സർദാർ സിങ് (ഹോക്കി).
അർജുന അവാർഡ്: ജ്യോതി സുരേഖ വെണ്ണം (അെമ്പയ്ത്ത്) ഖുശ്ബീർ കൗർ, രാജീവ് അരോകിയ (ഇരുവരും അത്ലറ്റിക്സ്). പ്രശാന്തി സിങ് (ബാസ്കറ്റ്ബാൾ), ലായിശ്രാം ദേവേന്ദ്രൊ സിങ് (ബോക്സിങ്), ചേതേശ്വർ പൂജാര (ക്രിക്കറ്റ്) , ഹർമൻപ്രീത് കൗർ (വനിത ക്രിക്കറ്റ്), ഒയിനാം ബെംബെം ദേവി (ഫുട്ബാൾ), എസ്.എസ്.പി ചൗരസ്യ (ഗോൾഫ്), എസ്.വി. സുനിൽ (ഹോക്കി) ജസ്വീർ സിങ് (കബടി), പ്രകാശ് നഞ്ചപ (ഷൂട്ടിങ്), അന്തോണി അമൽരാജ് (ടേബ്ൾ ടെന്നിസ്), സാകേത് മെയ്നേനി (ടെന്നിസ്), സത്യവർത് കഡിയാൻ (റെസ്ലിങ്), മാരിയപ്പൻ, വരുൺ സിങ് ഭാട്ടി (ഇരുവരും പാരഅത്ലറ്റ്).
മലയാളിയായ ഹോക്കി പരിശീലകൻ പി.എ. റാഫേൽ ദ്രോണാചാര്യ അവാർഡ് ഏറ്റുവാങ്ങി.
ധ്യാൻചന്ദ് അവാർഡ് ജേതാക്കൾ: ഭൂപേന്ദർ സിങ് (അത്ലറ്റിക്സ്), സയിദ് ശാഹിദ് ഹകീം (ഫുട്ബാൾ), സുമറായി തിതി (ഹോക്കി) ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര അവാർഡ് സ്വീകരിക്കാനെത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.