കാത്തിരിപ്പിനറുതി; പ്രോ കബഡി ലീഗ് പ്ലേ ഓഫ് പോരാട്ടങ്ങൾ കേരളത്തിൽ

കാഞ്ഞങ്ങാട്​: കേരളത്തിലൊരു പ്രൊ കബഡി മത്സരമെന്ന കബഡി ആരാധകരുടെ കാത്തിരിപ്പിനറുതിയായി. ദേശീയ താരങ്ങളും അന ്തർ ദേശീയ താരങ്ങളും ഉൾപ്പെടുന്ന കബഡി ലീഗ്​ ടൂർണമ​െൻറാണ്​ പ്രൊ കബഡി. ആറാമത്​ പ്രൊ കബഡി ലീഗി​​െൻറ പ്ലേ ഓഫ് പോര ാട്ടങ്ങളാണ്​ കൊച്ചിയിൽ വെച്ചു നടക്കുന്നത്​. 3 എലിമിനേറ്ററുകളും ഒരു ക്വാളിഫയറും ഉൾപ്പെടെ 4 മൽസരങ്ങളാണു കടവന്ത ്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ അരങ്ങേറുക. കളികൾ 30, 31 തീയതികളിൽ രാത്രി 8 നും 9 നും.

അഞ്ച്​ പ്രോ സീസൺ കബഡിയിലും കേരളത്തിനെ പരിഗണിച്ചിരുന്നില്ല. ഒക്ടോബര്‍ 5 നാണ്​ മത്സരം തുടങ്ങിയത്​. കബഡിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതില ൂടെ രാജ്യത്തി​​െൻറ എല്ലാ സംസ്​ഥാനങ്ങളിലും കൂടുതല്‍ േപ്രക്ഷകരെ സൃഷ്ടിക്കുകയാണ് കേരളത്തിലും പ്രൊ കബഡിയുൾപ്പെടുത്തിയതി​​െൻറ ലക്ഷ്യം. ടിക്കറ്റുകൾ ഓൺലൈൻ (bookmyshow) മുഖേന. വില 250 രൂപ.

ഇന്ത്യൻ കബഡിക്ക്​ ധാരാളം താരങ്ങളെ സംഭാവനകൾ ചെയ്​ത സംസ്​ഥാനം കൂടിയാണ്​ കേരളം. 2014ൽ അഹമ്മദാബാദിൽ വെച്ചു നടന്ന കബഡി ലോകകപ്പിൽ യൂറോപ്യന്‍ രാജ്യമായ പോളണ്ട് ടീമിനുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞതുപോലും കാസര്‍കോടുകാരനായ ഗണേഷ് കുമ്പളയാണ്. ഇന്ത്യന്‍ കബഡി ടീമിനും പ്രോ കബഡിയില്‍ യു. മുംബൈക്കും വിജയമന്ത്രങ്ങള്‍ പറഞ്ഞുകൊടുത്തത് കൊടക്കാടുകാരനായ ഇ. ഭാസ്കരനാണെന്നതും ശ്രദ്ദേയമാണ്. 2010ല്‍ ഇന്ത്യന്‍ പുരുഷ ടീമിനെയും 2014ല്‍ വനിതാ ടീമിനെയും ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്മാരാക്കാനും ഇയാൾക്ക്​ സാധിച്ചു.

ഒക്ടോബർ 7 ന് ആരംഭിച്ച ലീഗിന്റെ 6 –ാം പതിപ്പിൽ സോൺ ‘എ’ യിൽ നിന്നു ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ്, യു മുംബൈ, ദബാങ് ഡൽ‌ഹി ടീമുകൾ യഥാക്രമം ആദ്യ 3 സ്ഥാനങ്ങൾ ഉറപ്പിച്ചു പ്ലേഓഫിലെത്തി. സോൺ ‘ബി’യിൽ ബെംഗളൂരു ബുൾസും ബംഗാൾ വാരിയേഴ്സും പ്ലേ ഓഫ് ഉറപ്പാക്കി. പ്രാഥമിക ഘട്ട മൽസരങ്ങൾ 27നു പൂർത്തിയാകുന്നതോടെ സോൺ ബിയിലെ സ്ഥാനക്രമങ്ങളും പ്ലേ ഓഫ് മൽസരക്രമവും വ്യക്തമാകും. 30 നു രാത്രി 8നാണു കൊച്ചിയിലെ ആദ്യ എലിമിനേറ്റർ. സോൺ എയിലെ 2–ാം സ്ഥാനക്കാരായ യു മുംബൈയെ സോൺ ബിയിലെ 3– സ്ഥാനക്കാർ (പട്ന അല്ലെങ്കിൽ യുപി) നേരിടും. രാത്രി 9നു രണ്ടാം എലിമിനേറ്ററിൽ സോൺ എയിലെ 3–ാം സ്ഥാനക്കാരായ ദബാങ് ഡൽഹി സോൺ ബിയിലെ 2– സ്ഥാനക്കാരെ (ബെംഗളൂരു അല്ലെങ്കിൽ ബംഗാൾ) നേരിടും.

31നു രാത്രി 8ന് ആദ്യ ക്വാളിഫയറിൽ സോൺ എ ജേതാക്കളായ ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ് സോൺ ബി ജേതാക്കളെ (ബെംഗളൂരു അല്ലെങ്കിൽ ബംഗാൾ) നേരിടും. വിജയികൾ ഫൈനലിലെത്തും.

Tags:    
News Summary - Pro Kabadi Matches - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT