ബാലുശ്ശേരി: ഉഷ സ്കൂൾ സിന്തറ്റിക് ട്രാക് ഉദ്ഘാടനത്തിന് ഗുരുവും സഹപാഠികളും എത്തിയത് പഴയകാല ഒാർമ പുതുക്കലായി. കിനാലൂർ ഉഷ സ്കൂൾ സിന്തറ്റിക് ട്രാക് നാടിന് സമർപ്പിച്ച വ്യാഴാഴ്ച കിനാലൂരിലേെക്കത്തിയ പ്രമുഖരിൽ ഒരാൾ ഉഷയെ കായിക ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കോച്ച് ഒ.എം. നമ്പ്യാരായിരുന്നു.
തുടക്കത്തിൽ ഉഷയോടൊപ്പം കണ്ണൂർ സ്പോർട്സ് സ്കൂളിൽ പഠിച്ച സഹപാഠികളായ അക്കാലത്തെ കായികതാരങ്ങളും സിന്തറ്റിക് ട്രാക്കിെൻറ ഉദ്ഘാടന ചടങ്ങിലേക്ക് എത്തിയത് പഴയകാല കായിക സ്മരണകളുടെ അയവിറക്കലുമായി. ഇന്ത്യയുടെ ടോപ്പ് കോച്ചായിരുന്ന ഒ.എം. നമ്പ്യാർ ഉഷയുടെ വ്യക്തിഗത പരിശീലകനായി 1970 മുതൽ പ്രവർത്തിച്ചിരുന്നു. 1980, 84, 88, 92 വർഷങ്ങളിലെ ഒളിമ്പിക്സിലേക്കുള്ള ഉഷയുടെ പ്രത്യേക പരിശീലകനായും പ്രവർത്തിച്ചിരുന്നു.
1986ൽ പ്രഥമ േദ്രാണാചര്യ അവാർഡ് നമ്പ്യാർക്കാണ് ലഭിച്ചത്. ശാരീരികാസ്വാസ്ഥ്യങ്ങൾക്കിടയിലും തെൻറ ശിഷ്യയുടെ നേതൃത്വത്തിലുള്ള ഉഷ സ്കൂൾ സിന്തറ്റിക് ട്രാക്കിെൻറ ഉദ്ഘാടനത്തിെനത്തിയ നമ്പ്യാർ യാത്രയായത് വാക്കുകളിൽ ഒതുക്കാതെ സ്കൂളിെൻറ പ്രവർത്തനം കായികതാരങ്ങൾക്ക് എന്നും കൂടുതൽ പ്രചോദനം സൃഷ്ടിക്കുന്ന രീതിയിലായിരിക്കണമെന്ന ഉപദേശവും നൽകിയാണ്.
കണ്ണൂർ സ്പോർട്സ് സ്കൂളിൽ ഉഷയോെടാപ്പം പഠിച്ചിരുന്ന എസ്. ഗീത, ത്രേസ്യാമ്മ, ഡോ. ആമിന, എലിസബത്ത്, വി.വി. ഉഷ, ബിൽക്കമ്മ, സ്വർണലത, ശുനമ്മ, വി.വി. മേരി എന്നിവരും കോച്ച് നമ്പ്യാരും ഒത്തുചേർന്നതോടെ പഴയ ഒാട്ടത്തിെൻറയും മത്സരങ്ങളുടെയും ചിട്ടയായ പരിശീലനത്തിെൻറയും കഥകൾ ഒന്നൊന്നായി കെട്ടഴിക്കാനും മറന്നില്ല. കായികാധ്യാപകരും ഡോക്ടറും ഒക്കെയായി ജോലി ചെയ്യുകയാണിവരിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.