കോഴിക്കോട്: ഒളിമ്പ്യൻ പി.ടി. ഉഷക്ക് നഗരത്തിൽ ഭൂമി നൽകേണ്ടതിെല്ലന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ അഭിപ്രായപ്പെട്ടു. ഒരു സെൻറ് ഭൂമി പോലുമില്ലാത്ത കായികതാരങ്ങളുണ്ട്. അവർക്ക് ആദ്യം ഭൂമി നൽകണമെന്നാണ് സ്പോർട്സ് കൗൺസിലിെൻറ നിലപാട്. പി.ടി. ഉഷക്ക് നേരത്തെ പയ്യോളിയിൽ വീടുവെച്ചുെകാടുത്തത് സംസ്ഥാന സർക്കാരാണ്. പൊതുമരാമത്ത് വിഭാഗമാണ് വീടുനിർമിച്ചത്. ഭൂരഹിതർക്ക് സ്ഥലം നൽകുേമ്പാൾ ഭൂമിയുള്ള പലരും ആനുകൂല്യം പറ്റിയിട്ടുണ്ട്. ഏതെങ്കിലും മത്സരത്തിൽ ജയിച്ചാൽ അഞ്ചോ പത്തോ സെൻറ് ഭൂമി നൽകണമെന്ന് മാനദണ്ഡമില്ലെന്നും ഉഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഉചിതമായ നടപടി കൈക്കൊള്ളെട്ടയെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.