തിരുവനന്തപുരം: മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലോക അത്ലറ്റിക്സ് മീറ്റിൽ പെങ്കടുക്കാൻ പി.യു. ചിത്രക്ക് യോഗ്യതയില്ലെന്ന് തീരുമാനിച്ചപ്പോൾ നിരീക്ഷക എന്ന നിലയിൽ ഇടപെടാൻ കഴിഞ്ഞിെല്ലന്നാണ് പി.ടി. ഉഷ തന്നോട് പറഞ്ഞതെന്ന് മന്ത്രി എ.സി. മൊയ്തീൻ. എന്നാൽ, വസ്തുതകൾ വെളിച്ചത്തുവരുന്ന സാഹചര്യത്തിൽ അത് നാട് വിലയിരുത്തെട്ടയെന്നും മന്ത്രി പറഞ്ഞു. പലരെയും മാനദണ്ഡങ്ങൾ ലംഘിച്ച് തെരഞ്ഞെടുത്തിട്ടുണ്ട്. സുധാസിങ്ങിേൻറത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവന്നതാണ്. എന്തുംനടക്കുന്ന അവസ്ഥ അഖിലേന്ത്യ ഫെഡറേഷനിലുണ്ട്. അത് കായികലോകത്തിന് ഗുണംചെയ്യില്ല. മാറ്റം ഉണ്ടാകണം. എങ്ങനെയാണ് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് താരങ്ങളെ പറഞ്ഞയക്കുന്നത് എന്നതിന് മാനദണ്ഡമുണ്ടാകണം. അത് സുതാര്യമാകണം. കേരളത്തിൽനിന്ന് ലണ്ടനിലേക്ക് പോയ ടീം മാനേജർ, ഡെപ്യൂട്ടി കോച്ച്, വത്സൻ ഉൾപ്പെടെയുള്ളവർ ജനങ്ങളോട് കാര്യങ്ങൾ പറയെട്ട. സംസ്ഥാന സർക്കാർ വിവാദത്തിനില്ല. ചിത്രക്ക് അവസരം നിഷേധിെച്ചന്നത് വസ്തുതയാണെന്നും മന്ത്രി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.