പാലക്കാട്: മധ്യദൂര ട്രാക്കിൽ ഇന്ത്യയുടെ അഭിമാനമായ പി.യു. ചിത്ര ഇനി റെയിൽവേ ഉദ്യോഗസ്ഥ. തിങ്കളാഴ്ച രാവിലെ പത്തിന് പാലക്കാട് ഡിവിഷൻ ഓഫിസിൽ സീനിയർ ക്ലർക്കായി ചുമതലയേറ്റു.
പിതാവ് പാലക്കീഴിൽ ഉണ്ണിക്കൃഷ്ണനും പരിശീലകൻ സിജിനുമൊപ്പമാണെത്തിയയ്. പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ പ്രതാപ് സിങ് ഷമി നിയമന ഉത്തരവ് കൈമാറി. ജക്കാർത്തയിലെ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കല മെഡൽ ജേത്രിയായിരുന്നു ചിത്ര.
അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൊയ്തപ്പോഴും ജോലിയില്ലാതിരുന്ന ചിത്ര സംസ്ഥാന സർക്കാറിനും റെയിൽവേക്കും അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഭുവനേശ്വറിൽ ഇന്ന് തുടങ്ങുന്ന ഓപൺ നാഷനൽ മീറ്റിൽ റെയിൽവേക്ക് വേണ്ടിയാകും 1500 മീറ്റർ മത്സരത്തിൽ ചിത്ര ട്രാക്കിലിറങ്ങുക. ചുമതലയേറ്റ ശേഷം ചിത്ര മീറ്റിൽ പങ്കെടുക്കാനായി ഭുവനേശ്വറിലേക്ക് തിരിച്ചു.
ജോലി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ചിത്ര പറഞ്ഞു. ജോലി അനിവാര്യമായിരുന്നു. അതിനായി റെയിൽവേക്കും സംസ്ഥാന സർക്കാറിനും അപേക്ഷ നൽകി. ആദ്യം റെയിൽവേയാണ് പരിഗണിച്ചത്. ആരും അവഗണിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാറും ജോലി വാഗ്ദാനം ചെയ്തതായും ചിത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.