ന്യൂഡൽഹി: കഴിഞ്ഞ വർഷം അന്തരിച്ച വാക്കിങ് കോച്ച് രാമകൃഷ്ണ ഗാന്ധി, റിയോ പാരാലിമ്പിക്സ് സ്വർണജേതാവ് മാരിയപ്പൻ തങ്കവേലുവിെൻറ പരിശീലകൻ സത്യനാരായൺ, കബഡി കോച്ച് ഹീരനാഥ് കതാരിയ എന്നിവരെ ദ്രോണാചാര്യ പുരസ്കാരത്തിന് ശിപാർശചെയ്തു.
നടത്തക്കാരുടെ ആചാര്യനായ രാമകൃഷ്ണ ഗാന്ധിക്ക് മരണാനന്തര ബഹുമതിയായാണ് രാജ്യത്തെ പരമോന്നത പരിശീലക പുരസ്കാരമെത്തുന്നത്. മലയാളി ഒളിമ്പ്യൻ കെ.ടി. ഇർഫാൻ, ഏഷ്യൻ വാക്കിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ആദ്യ സ്വർണം നേടിയ ഗുർമീത്ത് സിങ്, രാജ്യാന്തര താരം ബൽജീന്ദർ സിങ് എന്നിവരുടെ പരിശീലകനായിരുന്നു രാമകൃഷ്ണ ഗാന്ധി.
അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യയുമായി ഇടഞ്ഞ ഗാന്ധിക്ക് കഴിഞ്ഞ വർഷംതന്നെ അവാർഡ് നൽകാൻ ആവശ്യമുയർന്നിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. റിയോ ഒളിമ്പിക്സ് സംഘത്തിൽനിന്ന് ഒഴിവാക്കിയതും വിവാദമായിരുന്നു. ഒരു ദശാബ്ദത്തിലധികം ഇന്ത്യയിലെ നടത്തക്കാരുടെ ആചാര്യനായിരുന്ന ഗാന്ധി നവംബറിൽ ബംഗളൂരുവിലെ വസതിയിലാണ് അന്തരിച്ചത്. പാരാ അത്ലറ്റ് മാരിയപ്പൻ തങ്കവേലുവിെന റിയോ പാരാലിമ്പിക്സ് ഹൈജംപ് ചാമ്പ്യനാക്കിയതാണ് സത്യനാരായണിനെ ദ്രോണാചാര്യ പുരസ്കാരത്തിന് അർഹനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.