കാഠ്മണ്ഡു: ദക്ഷിണേഷ്യൻ ഗെയിംസിെൻറ നാലാം ദിനത്തിലും മെഡൽകൊയ്ത്ത് തുടർന്ന് ഇന്ത്യ. ബുധനാഴ്ച അത്ലറ്റിക്സിലെ അഞ്ചെണ്ണം ഉൾപ്പെടെ 15 സ്വർണമാണ് ഇന്ത്യ വരവുചേർത്തത്. വനിതകളുടെ 200 മീറ്ററിലും സ്വർണം നേടി ഇന്ത്യയുടെ അർച്ചന സുശീന്ദ്ര സ്പ്രിൻറ് ഡബ്ൾ തികച്ചു. നേരേത്ത 100 മീറ്ററിലും തമിഴ്നാട് താരമായ അർച്ചന സ്വർണം നേടിയിരുന്നു. 200 മീറ്ററിൽ 23.66 സെക്കൻഡിലാണ് ഫിനിഷ്.
10,000 മീറ്ററിൽ സുരേഷ് കുമാർ (29.33.61മി), ലോങ്ജംപ് പുരുഷ വിഭാഗത്തിൽ എൽ, സത്യനാഥൻ (7.87മീ), ഡിസ്കസ് ത്രോയിൽ ക്രിപാൽ സിങ് (57.88മീ), വനിതാ ഡിസ്കസിൽ നവജിത് കൗർ ധില്ലൻ (49.87) എന്നിവരാണ് സ്വർണം നേടിയത്. വനിത വിഭാഗം ലോങ്ജംപിൽ ഇന്ത്യക്കായി കേരള ജൂനിയർ താരം സാന്ദ്ര ബാബു വെങ്കലമണിഞ്ഞു. 6.02 മീറ്റർ ദൂരം ചാടിയാണ് സാന്ദ്രയുടെ മെഡൽനേട്ടം. ശ്രീലങ്കയുടെ ലക്ഷ്മി സാരംഗിനാണ് (6.38 മീ) സ്വർണം.
അഞ്ജു ബോബി ജോർജിെൻറ പരിശീലകനായിരുന്നു ടി.പി ഔസേഫാണ് സാന്ദ്രയുടെയും പരിശീലകൻ.ടേബ്ൾ ടെന്നിസ് പുരുഷ-വനിത ഡബ്ൾസിൽ ഇന്ത്യ സ്വർണം നേടി. ഖോഖോ പുരുഷ-വനിത ടീമുകളും സ്വർണമണിഞ്ഞു. തൈക്വാൻഡോയിൽ മൂന്നു സ്വർണം ഉൾപ്പെടെ ആറു മെഡലുകൾ ഇന്ത്യൻ താരങ്ങൾ നേടി. ബാഡ്മിൻറണിൽ സെമി പ്രവേശനം ഉറപ്പിച്ച പുരുഷ-വനിത സിംഗ്ൾസ്, ഡബ്ൾസ് താരങ്ങളിലൂടെ ഇന്ത്യ എട്ടു മെഡലും ഉറപ്പിച്ചു. ഇന്ത്യക്ക് 32ഉം നേപ്പാളിന് 29ഉം സ്വർണമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.