ന്യൂഡൽഹി: വൈകല്യത്തെ തോൽപിച്ച ആത്മവിശ്വാസത്തിനുടമയാണ് ഖേൽരത്ന ജേതാവ് ദേവേന്ദ്ര ജജാരിയ. രാജസ്ഥാനിലെ ചുരു ജില്ലയിൽ ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ച ദേവേന്ദ്ര ഝജാരിയ ഉറ്റവരുടെ എല്ലാ പ്രതീക്ഷയുമായിരുന്നു. എന്നാൽ, എട്ടാം വയസ്സിലുണ്ടായ ഒരു സംഭവത്തോടെ ആ കുടുംബം തളർന്നു.
ഒരു മരത്തിൽ കയറവെ വൈദ്യുതി ലൈനിൽ തട്ടി ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർക്ക് പറയാനുണ്ടായിരുന്നത് ഇടതു കാൽ മുറിച്ചു മാറ്റാനായിരുന്നു. ഇളം പൈതലിനെ നോക്കി അമ്മയും അച്ഛനും ഒരുപാട് കരഞ്ഞു. എന്നാൽ, ആ കുട്ടിയുടെ മനസ്സ് ഉയരങ്ങളിലേക്കായിരുന്നു. 1997ൽ ദ്രോണാചാര്യ അവാർഡ് ജേതാവ് ആർ.ഡി. സിങ്ങിനോടൊപ്പം സ്േപാർട്സ് സ്കൂളിൽ ചേർന്നതോടെ ഝജാരിയയുടെ കരിയർ മാറി. ജാവലിൻ ത്രോയിൽ കഴിവുതെളിയിച്ച് ഭിന്നശേഷിക്കാരുടെ ഗെയിംസിൽ ജജാരിയ മുന്നേറി. ദേശീയ-അന്തർ ദേശീയ ഗെയിംസിൽ കുതിച്ച ഝജാരിയ 2004ൽ സമ്മർ പാരാലിമ്പിക്സിൽ സ്വർണമെഡൽ വരെ നേടി. പിന്നീട് കരിയർ ഒന്നു താഴ്ന്നെങ്കിലും തോറ്റുെകാടുത്തിരുന്നില്ല. നാളുകൾക്ക് ശേഷം 2016 റിയോ പാരാലിമ്പിക്സിലും സ്വർണം നേടി അദ്ഭുതം കാട്ടി തിരിച്ചുവന്നു.
സർദാർ സിങ്: ഹോക്കി മാന്ത്രികൻ ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയിലെ വിസ്മയ താരമാണ് ഖേൽ രത്ന ജേതാവ് സർദാര എന്ന സർദാർ സിങ്. 2006ൽ പാകിസ്താനെതിരെയാണ് സീനിയർ ടീമിൽ ഇൗ ഹരിയാനക്കാരൻ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യൻ ഹോക്കി ടീമിന് മധ്യനിര ചലിപ്പിക്കാൻ മറ്റാരെയും അന്വേഷിക്കേണ്ടിവന്നിട്ടില്ല. പിന്നീടങ്ങോട്ട് ഇന്ത്യൻ ഹോക്കി ടീമിെൻറ കുതിപ്പുകൾക്ക് നിർണായക പങ്കുവഹിച്ച താരമായി സിങ് മാറി. ഹോക്കി വേൾഡ് ലീഗ്, കോമൺവെൽത്ത് ഗെയിംസ്, ചാമ്പ്യൻസ് ചലഞ്ചസ്, ഏഷ്യ കപ്പ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ നിർണായക മത്സരങ്ങളിലെല്ലാം ഇന്ത്യൻ ക്യാപ്റ്റനായും അല്ലാതെയും സ്റ്റിക്കുമായി നയിച്ചു. ഇന്ത്യൻ ഹോക്കിലീഗിൽ ഏറ്റവും മൂല്യമുള്ള താരം കൂടിയായിരുന്നു സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.