നോര്‍ത് സോണ്‍ സ്കൂള്‍ ഗെയിംസിന് തുടക്കം

കണ്ണൂര്‍: വടക്കന്‍ മേഖലാ സ്കൂള്‍ ഗെയിംസിന് കണ്ണൂരില്‍ തുടക്കമായി. ആദ്യദിനം ബാസ്കറ്റ് ബാള്‍, ഖോ-ഖോ, കബഡി, ക്രിക്കറ്റ്, ടെന്നിസ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. മത്സരങ്ങള്‍ 17ന് സമാപിക്കും. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഉള്‍പ്പെടെ വിവിധ ഗ്രൗണ്ടുകളിലായാണ് മത്സരങ്ങള്‍. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ജയപാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തിലേക്ക് യോഗ്യതനേടിയവര്‍:

ബാസ്കറ്റ് ബാള്‍ ജൂനിയര്‍ ഗേള്‍സ്: കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, ഖോ-ഖോ ജൂനിയര്‍ ബോയ്സ്: പാലക്കാട്, കോഴിക്കോട്, മലപ്പുറം
ഖോ-ഖോ ജൂനിയര്‍ ഗേള്‍സ്: പാലക്കാട്, മലപ്പുറം, തൃശൂര്‍. കബഡി ജൂനിയര്‍ ബോയ്സ്: പാലക്കാട്, കാസര്‍കോട്, മലപ്പുറം. കബഡി ജൂനിയര്‍ ഗേള്‍സ്: തൃശൂര്‍, കാസര്‍കോട്, പാലക്കാട്. ക്രിക്കറ്റ് ജൂനിയര്‍ ബോയ്സ്: തൃശൂര്‍, കണ്ണൂര്‍, വയനാട്. ടെന്നിസ് ജൂനിയര്‍ ബോയ്സ്: പാലക്കാട്, കോഴിക്കോട്, തൃശൂര്‍. ടെന്നിസ് ജൂനിയര്‍ ഗേള്‍സ്: പാലക്കാട്, കാസര്‍കോട്, കോഴിക്കോട്.

Tags:    
News Summary - school games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT