??????? ??????? ??????????? ???????????????? ??????????? ??????? ???. ??.??. ?????? ???????????????

സ്കൂള്‍ കായികോത്സവ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു

തേഞ്ഞിപ്പലം: അറുപതാമത് സംസ്ഥാന സ്കൂള്‍ കായികോത്സവ വിജയികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എസ് സെമിനാര്‍ കോംപ്ളക്സില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ ട്രോഫികള്‍ സമ്മാനിച്ചു. ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ച പാലക്കാട് ജില്ല ടീം ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തത്തെിയ എറണാകുളത്തിനുള്ള ട്രോഫിയും മന്ത്രി കൈമാറി. മികച്ച സ്കൂളിനുള്ള ട്രോഫി കോതമംഗലം മാര്‍ബേസില്‍ സ്കൂളും രണ്ടാംസ്ഥാനത്തിനുള്ള ട്രോഫി കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂറും ഏറ്റുവാങ്ങി. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ. ടി.എന്‍. അബ്ദുല്‍ മജീദ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, കെ. വിശ്വനാഥ്, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. മോഹന്‍കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, പി. സഫറുല്ല തുടങ്ങിയവര്‍ സംസാരിച്ചു. 
 
Tags:    
News Summary - school meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT