കാഠ്മണ്ഡു: നോപ്പാളിൽ നടക്കുന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്സൽ (1:51:25) വെള്ളി നേടി. മലയാളിതാരം എം.പി. ജാബിർ അണിനിരന്ന ഇന്ത്യയുെട പുരുഷ വിഭാഗം 4x400 മീറ്റർ റിലേയിൽ ശ്രീലങ്കക്ക് പിന്നിൽ രണ്ടാമതായി. അത്ലറ്റിക്സിെൻറ അവസാന ദിനം അഞ്ച് സ്വർണം നേടി ശ്രീലങ്ക ട്രാക്കിൽ മികവ് തെളിയിച്ചു.
ഫുട്ബാളിൽ നിലവിലെ ചാമ്പ്യൻമാരായ വനിതകൾ മൂന്നാം ജയവുമായി ഫൈനലിലെത്തി. അവസാന മത്സരത്തിൽ നേപ്പാളിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ മറികടന്നത്. തിങ്കളാഴ്ച കലാശപ്പോരിൽ നേപ്പാൾതന്നെയാണ് എതിരാളികൾ. 110 സ്വർണം, 69 വെള്ളി, 35 വെങ്കലം എന്നിവ സ്വന്തമാക്കിയ ഇന്ത്യ 13ാമത് ഗെയിംസിലെ മൊത്തം മെഡൽ നേട്ടം 214ലെത്തിച്ചു. 43 സ്വർണമടക്കം 131 മെഡലുകളുമായി ആതിഥേയരായ നേപ്പാളാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.