അബൂദബി: മാർച്ച് 14 മുതൽ 21 വരെ യു.എ.ഇയിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിം സിന് ഇന്ത്യയിൽനിന്ന് 300 അംഗ സംഘം. സ്പെഷൽ ഒളിമ്പിക്സിലെ മിക്ക ഇനങ്ങളിലും ഇന്ത്യയുടെ സാന്നിധ്യമുണ്ട്. ആതിഥേയരായ യു.എ.ഇ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരെ പെങ്കടുപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. യു.എസ്.എ, അയർലൻഡ്, ഒമാൻ റഷ്യ തുടങ്ങിയ രാജ്യങ്ങളും വൻ സംഘവുമായാണ് യു.എ.ഇയിലെത്തുക.
അത്ലറ്റിക്സിൽ 40ഉം, സൈക്ലിങ്ങിൽ 36ഉം, ഭാരോദ്വഹനത്തിൽ 31ഉം പേർ ഇന്ത്യക്കായി മത്സരിക്കും. ബാഡ്മിൻറൺ, ബാസ്കറ്റ് ബാൾ, ഫുട്ബാൾ, ഫുട്സാൽ, ഗോൾഫ്, ഹാൻഡ്ബാൾ, ജുഡോ, റോളർ സ്േകറ്റിങ്, ടേബ്ൾ ടെന്നീസ്, വോളിബാൾ, നീന്തൽ ഇനങ്ങളിലും ടീമുണ്ട്. അഞ്ച് സംഘങ്ങളായി മാർച്ച് എട്ടിന് ഇന്ത്യൻ ടീം അബൂദബിയിലെത്തും. 190ലധികം രാജ്യങ്ങളിൽനിന്ന് 24 കായിക ഇനങ്ങളിലായി 7500ലധികം പേർ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.