കോട്ടയം: തോമസ് മാഷിനൊപ്പം പാലായിൽ എത്തുവോളം ആ നീണ്ട പെൺകുട്ടിയെ ട്രാക്ക് മോഹിപ്പിച്ചിരുന്നില്ല. കുമ്മായം വിതറിയ ട്രാക്കിലൂടെ സഹപാഠികൾ കുതിച്ചുപായുേമ്പാൾ ഇതൊന്നും തനിക്ക് പറ്റില്ലെന്ന ചിന്തയായിരുന്നു. എന്നാൽ, പാലായിലെ ട്രാക്കും ഫീൽഡും പുതിയൊരു പ്രതിഭയുെട പിറവിക്ക് തൊട്ടിലായി; അഞ്ജു മാർക്കോസ് എന്ന അഞ്ജു ബോബി ജോർജ്.
കാൽനൂറ്റാണ്ടിനുശേഷം പാലായുടെ മണ്ണിലേക്ക് വീണ്ടും സംസ്ഥാന സ്കൂൾ കായികമേള എത്തുേമ്പാൾ ഇവിടെനിന്ന് ലോകവേദികളിലേക്ക് ചാടിക്കയറിയ അഞ്ജു ഒാർമകളുടെ പിറ്റിലേക്ക് വീണ്ടും വഴുതുന്നു. അഞ്ജുവെന്ന താരത്തെ അടയാളപ്പെടുത്തിയ മേളയായിരുന്നു 1992ൽ പാലായിലേത്. അഞ്ജുവിന് ആദ്യ മെഡൽ സമ്മാനിച്ചത് ഇൗ മീറ്റ് തന്നെ.
‘തൊട്ടുമുമ്പത്തെ തിരുവല്ല മീറ്റിൽ 200 മീ. മത്സരിച്ചെങ്കിലും മെഡൽ ലഭിക്കാത്തതിനാൽ ഇതൊന്നും പറ്റില്ലെന്നായിരുന്നു ചിന്ത. ഇതിനിടെ കോരുത്തോട് സി. കേശവൻ സ്മാരക ഹൈസ്കൂളിലെ കെ.പി. തോമസ് മാഷിെൻറ ‘പട്ടാളമടയിലെത്തിയിട്ടും’ കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ല. മാഷിെൻറ ചൂടൻ വഴക്കിൽനിന്ന് രക്ഷപ്പെടാൻ ഗ്രൗണ്ടിലെത്തും. ഒഴുക്കൻമട്ടിൽ പോകുന്നതിനിടെയാണ് 1992ൽ പാലായിലേക്ക് സ്കൂൾ മേള എത്തുന്നത്- അഞ്ജു ഒാർമച്ചെപ്പ് തുറന്നു.
പാലായിൽ പെങ്കടുത്ത മൂന്ന് വ്യക്തിഗത ഇനങ്ങളിൽ രണ്ട് സ്വർണവും ഒരു െവള്ളിയുമായി ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യനായി. സുവർണനേട്ടങ്ങൾ എത്തിപ്പിടിച്ചതോടെ മാധ്യമങ്ങളിൽ വാർത്തകളും ചിത്രവും വന്നു. ഇതോടെ ആത്മവിശ്വാസം ലഭിച്ചെന്ന് അഞ്ജു പറയുന്നു- ‘കൊള്ളാമെന്ന് തോന്നിയത് അപ്പോഴാണ്. ഇതോടെയാണ് ആത്മാർഥമായി പരിശീലനം ആരംഭിച്ചത്. വീട്ടിൽനിന്നുള്ള സമ്മർദമല്ലാതെ തനിക്ക് ഇനിയും വിജയിക്കണമെന്ന് തന്നെ തോന്നിപ്പിച്ച മീറ്റായിരുന്നു പാലായിലേത് -അഞ്ജു ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.