തൃശൂർ: ഏഴു ജില്ലകളില്‍ 200 കോടി ചെലവില്‍ ഉടന്‍ സ്പോര്‍ട്സ് കോംപ്ലക്സുകളുടെ നിർമാണം തുടങ്ങുമെന്ന് കായിക-വ്യാവസായ മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. കിഫ്ബിയിൽപെടുത്തി പഞ്ചായത്ത് ഗ്രൗണ്ടുകളും ജില്ല ആസ്ഥാനങ്ങളില്‍ സ്പോര്‍ട്സ് കോംപ്ലക്സുകളും നിര്മിക്കുന്നതിെൻറ ഭാഗമാണിതെന്ന് സംസ്ഥാന ജൂനിയര്‍ ബോയ്സ്, ഗേള്‍സ് റസ്ലിങ് ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
150 കോടി മുടക്കില്‍ 25 പഞ്ചായത്തുകളില്‍ ഗ്രൗണ്ടും 10 കോടി ചെലവിൽ സിന്തറ്റിക്ക് ട്രാക്കും നിര്‍മിക്കും.2010 മുതല്‍ 14 വരെ കുടിശ്ശികയായി കിടക്കുന്ന നിയമനങ്ങള്‍ ഉടൻ പൂര്‍ത്തിയാക്കും. കായികമത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ പി.എസ്.സി വഴിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ റസ്ലിങ് അസോസിയേഷന് രക്ഷാധികാരി ധനഞ്ജയന് കെ. മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.