കോഴിക്കോട്: ബിരുദത്തിന് ചേരാനൊരുങ്ങുന്ന കായികതാരങ്ങളെ വട്ടംകറക്കുന്ന ഹോസ്റ്റൽ പ്രവേശന പട്ടികയുമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ. വിവിധ കോളജുകേളാടനുബന്ധിച്ചുള്ളതും സർക്കാർ നേരിട്ട് നടത്തുന്നതുമായ സ്പോർട്സ് ഹോസ്റ്റൽ പ്രവേശനമാണ് കൗൺസിലിെൻറ തലതിരിഞ്ഞ പരിഷ്കാരത്തെ തുടർന്ന് അവതാളത്തിലായത്.
ഇഷ്ടമുള്ള കോളജുകൾ തെരഞ്ഞെടുക്കാമെന്ന കഴിഞ്ഞവർഷം വരെയുള്ള സൗകര്യം ഇല്ലാതാക്കിയതാണ് കായികതാരങ്ങൾക്ക് വിനയായത്. മൂന്ന് കോളജുകൾ ക്രമമനുസരിച്ച് തെരഞ്ഞെടുക്കാനുള്ള അവസരമാണ് നഷ്ടമായത്. സ്പോർട്സ് കൗൺസിലിലെ പ്രമുഖ ഭാരവാഹികളിലൊരാളുടെ തന്നിഷ്ടത്തിന് വഴങ്ങിയുള്ള ഇൗ തീരുമാനം നൂറുകണക്കിന് വിദ്യാർഥികളെ വലച്ചു. മികച്ച നിലവാരം പുലർത്തുന്ന ചില കോളജുകളിൽ പ്രവേശനം കിട്ടിയവർക്ക് ടീമിനത്തിലെ മത്സരങ്ങളിൽ അവസരം ലഭിക്കുന്നിെല്ലന്ന പരാതി പരിഹരിക്കലായിരുന്നു പരിഷ്കാരംെകാണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, വ്യക്തിഗത ഇനങ്ങളിലെ കുട്ടികളും ഇരയാവുകയായിരുന്നു.
കായികരംഗത്ത് പേരെടുത്ത എയ്ഡഡ് കോളജുകളിലും സ്പോർട്സ് കൗൺസിലിെൻറ കീഴിലുള്ള ഹോസ്റ്റലുകളിലുമാണ് പ്രവേശനം നടക്കുന്നത്. എയ്ഡഡ് കോളജുകളിലെ ഹോസ്റ്റലിലെ താരങ്ങളുടെ ചെലവ് വഹിക്കുന്നത് സ്പോർട്സ് കൗൺസിലാണ്. 200 രൂപ വീതം ദിവസവും ഒാരോ താരങ്ങൾക്കും നൽകുന്നുണ്ട്. കഴിഞ്ഞമാസമാണ് പ്രവേശനത്തിനായി സെലക്ഷൻ ട്രയൽസ് നടന്നത്. 652 പേരുെട പട്ടികയാണ് സ്പോർട്സ് കൗൺസിൽ പ്രസിദ്ധീകരിച്ചത്. പലർക്കും ആഗ്രഹിച്ച കോളജുകളിൽ തന്നെ പ്രവേശനം കിട്ടുന്നതായിരുന്നു പതിവ്.
എന്നാൽ, ഇത്തവണ വിദൂരപ്രദേശങ്ങളിലെ ഹോസ്റ്റലുകളിലേക്കാണ് ഭൂരിപക്ഷം വിദ്യാർഥികൾക്കും പ്രവേശന അറിയിപ്പ് കിട്ടിയത്. ഇതുവരെ തുടങ്ങാത്ത പാലക്കാട് സെൻട്രലൈസ്ഡ് ഹോസ്റ്റലിലേക്കും പ്രവേശനം കിട്ടിയവരുണ്ട്. കൊല്ലത്ത് മികച്ച ഹോസ്റ്റൽ സൗകര്യമുണ്ടായിട്ടും അവിടെയുള്ള അത്ലറ്റിക്സ് താരം പാലക്കാട് കൊഴിഞ്ഞാമ്പാറ ആർട്സ് ആൻഡ് സയൻസ് കോളജിലാണ് ചേരേണ്ടത്. പ്ലസ്ടുവിന് കമ്പ്യൂട്ടർ സയൻസ് പഠിച്ച ഇൗ വിദ്യാർഥിനി ചേരാൻ പോകുന്ന കോളജിൽ ബിരുദത്തിന് കമ്പ്യൂട്ടർ സയൻസ് േകാഴ്സില്ല.
മികച്ച പരിശീലനത്തിനും സൗകര്യമില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. തെക്കൻ കേരളത്തിലെ ഗുസ്തി താരങ്ങളിൽ പലർക്കും പാലക്കാടുള്ള ഹോസ്റ്റലാണ് അനുവദിച്ചത്. മികച്ച സൗകര്യമുള്ള കണ്ണൂർ മുണ്ടയാട് ഹോസ്റ്റലിേലക്ക് പ്രവേശനം ലഭിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. അതേസമയം, വോളിബാളിൽ കാര്യമായ ആക്ഷേപമില്ല.
ചില കോച്ചുമാർ താൽപര്യമുള്ള താരങ്ങളെ ഹോസ്റ്റലുകളിൽ പ്രവേശിപ്പിച്ചതായും പരാതിയുണ്ട്. ഇഷ്ടക്കാരനുവേണ്ടി പ്രവേശനംകിട്ടിയ വിദ്യാർഥിയോട് കോളജ് മാറാൻ ശ്രമിക്കാൻ ആവശ്യപ്പെട്ടവരുമുണ്ട്. പ്രവേശന അറിയിപ്പ് ലഭിച്ചതോെട വിദ്യാർഥികളും രക്ഷിതാക്കളും തിരുവനന്തപുരത്ത് ചെന്ന് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. അഞ്ചുദിവസത്തിനകം കോളജുകളിൽ ഹാജരാകണെമന്ന വെല്ലുവിളിയും മുന്നിലുണ്ട്. അതിനിടെ എങ്ങനെ പ്രശ്നം പരിഹരിക്കുെമന്നാണ് ഇവരുടെ ചോദ്യം. ഇഷ്ടമുള്ള കോളജുകളിൽ കിട്ടിയാലും മറ്റ് കോളജുകളിൽ ആരുംചേരാത്ത സ്ഥിതിയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.