ഹൈകോടതി വിധി മാനിക്കണമെന്ന് കേന്ദ്രമന്ത്രി; ചിത്രക്ക് വൈൽഡ് കാർഡ് നൽകണം

ന്യൂഡൽഹി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് പി.യു ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന ഇന്ത്യൻ അത്​ലറ്റിക്​ ഫെഡറേഷൻ നിലപാടിനെതിരെ കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ രംഗത്ത്. കേരളാ ഹൈകോടതി വിധി മാനിക്കണമെന്നും വിധിക്കെതിരെ അപ്പീൽ പോകരുതെന്നും മന്ത്രി അത്ലറ്റിക് ഫെഡറേഷൻ പ്രസിഡൻറിനോട് ആവശ്യപ്പെട്ടു.വൈൽഡ് കാർഡ് നൽകി ചിത്രയെ മത്സരത്തിൽ പങ്കെടുപ്പിക്കണമെന്നും മന്ത്രി അസോസിയേഷനോട് വ്യക്തമാക്കി.

ലോക​ ​അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ ചിത്രയെ പ​െങ്കടുപ്പിക്കാൻ കഴിയില്ലെന്ന്​  കേരള ഹൈകോടതിയെ അറിയിക്കുമെന്ന്​ ഇന്ത്യൻ അത്​ലറ്റിക്​ ഫെഡറേഷൻ അറിയിച്ചിരുന്നു. തങ്ങളുടെ വാദം കേൾക്കാതെയാണ്​ ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നാണ്​ ഫെഡറേഷൻ നിലപാട്​. 

ആഗ്​സ്​റ്റ്​ നാലിനാണ്​ ലണ്ടനിൽ ലോക അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിന്​ തുടക്കമാവുന്നത്​. ഇതിൽ പ​െങ്കടുക്കുന്നതിനുള്ള ഇന്ത്യൻ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയും അവസാനിച്ചിരുന്നു. എന്നാൽ ചിത്രയെ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുപ്പിക്കണമെന്ന ഇടക്കാല ഹൈകോടതി വിധിയാണ്​ താരത്തിന്​ വീണ്ടും പ്രതീക്ഷ നൽകിയത്​. അത്​ലറ്റിക്​ ഫെഡറേഷ​​​​െൻറ ശക്​തമായ ഇടപെടലിലൂടെ മാത്രമേ ചിത്രക്ക്​ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളു. എന്നാൽ അതിന്​ വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ​  അത്​ലറ്റിക്​ ഫെഡറേഷൻ​.

Tags:    
News Summary - sports minister asked sports association on PU chitra issue-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.