ന്യൂഡൽഹി: ദ്രോണാചാര്യ പുരസ്കാര പട്ടികയിൽനിന്നും പാരാ സ്പോർട്സ് കോച്ച് സത്യനാരായണെൻറ നാമനിർദേശം കായികമന്ത്രാലയം തള്ളി. ക്രിമിനൽ കേസിൽ കുടുങ്ങിയതിെൻറ പേരിലാണ് മന്ത്രാലയം അവാർഡ് പട്ടികയിൽനിന്നും നീക്കം ചെയ്തത്.
അതേസമയം, ഖേൽരത്ന, അർജുന ശിപാർശകൾ അതേപടി അംഗീകരിച്ചു. ടെന്നിസ് താരം രോഹൻ ബൊപ്പണ്ണയുടെയും വെയ്റ്റ്ലിഫ്റ്റർ സഞ്ചിത ചാനുവിെൻറയും അർജുനക്കായുള്ള ശിപാർശ വൈകിയെന്ന കാരണത്താൽ തള്ളി. നേരത്തെ, നൽകിയ ശിപാർശയിൽ ഇവരുടെ പേരില്ലായിരുന്നു. പാലാലിമ്പിക്സ് ഹൈജംപ് ചാമ്പ്യൻ മാരിയപ്പൻ തങ്കവേലുവിെൻറ പരിശീലകനാണ് സത്യനാരായണൻ. മാരിയപ്പൻ അർജുന അവാർഡ് പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.