കളങ്കിതരെ ഭാരവാഹികളാക്കിയ ഐ.ഒ.എയെ കായികമന്ത്രാലയം സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെ (ഐ.ഒ.എ) കായികമന്ത്രാലയം സസ്പെന്‍ഡ്ചെയ്തു. അഴിമതിയാരോപണ വിധേയരായ സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ഐ.ഒ.എ ആജീവനാന്ത പ്രസിഡന്‍റുമാരായി നിയമിച്ചത് പിന്‍വലിക്കാനാവശ്യപ്പെട്ടിട്ടും നടപടികളെടുക്കാത്തതോടെയാണ് ഒളിമ്പിക്സ് അസോസിയേഷന്‍ സമിതിയെ മന്ത്രാലയം സ്സപെന്‍ഡ് ചെയ്തത്. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിനല്‍കാന്‍ വെള്ളിയാഴ്ചവരെ ഐ.ഒ.എക്ക് സമയം നല്‍കിയെങ്കിലും പ്രതികരണമില്ലാത്തതോടെയാണ് മന്ത്രാലയം തീരുമാനം കൈകൊണ്ടത്. ഐ.ഒ.എ പ്രസിഡന്‍റ് എന്‍. രാമചന്ദ്രന്‍ വിദേശത്തായതിനാല്‍ 15 ദിവസത്തെ അവധിവേണമെന്നായിരുന്നു ഐ.ഒ.എ ആവശ്യപ്പെട്ടിരുന്നത്. ആവശ്യം നിരസിച്ച കായികമന്ത്രാലയം ബോഡിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

‘‘തെറ്റായ നടപടികള്‍ അംഗീകരിക്കാന്‍ സര്‍ക്കാറിനാവില്ല. ഐ.ഒ.എയോട് കാരണം കാണിക്കല്‍ നോട്ടീസ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ 15 ദിവസം അധികം ചോദിക്കുകയാണ് ചെയ്തിരിക്കുന്നത്. നിയമനം പിന്‍വലിക്കുന്നതുവരെ ഐ.ഒ.എയെ സസ്പെന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം’’ -കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ടത് മുതല്‍ ഐ.ഒ.എക്ക് യാതൊരു സാമ്പത്തിക സഹകരണമോ മറ്റു സഹായങ്ങളോ സര്‍ക്കാര്‍ നല്‍കില്ല -ഗോയല്‍ അറിയിച്ചു.
 


 

Tags:    
News Summary - Sports ministry suspends Indian Olympic Association's recognitio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.