കൊച്ചി: സ്പോർട്സ് േക്വാട്ടയിൽ കായികതാരങ്ങൾക്ക് ജോലി നൽകുന്നത് ഇനി പി.എസ്.സിയിലൂടെയായിരിക്കുമെന്ന് സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ടി.പി. ദാസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.എസ്.സി നിയമനത്തിൽ ഒരു ശതമാനം സ്പോർട്സ് േക്വാട്ടയായി നീക്കിവെക്കും. വർഷം ചുരുങ്ങിയത് 150 കായികതാരങ്ങൾക്ക് നിയമനം നൽകും. നിലവിൽ സ്പോർട്സ് േക്വാട്ട നിയമനങ്ങൾ കൃത്യമായി നടക്കുന്നില്ല. ജനറൽ അഡ്മിനിസ്േട്രഷൻ ഡിപ്പാർട്മെൻറാണ് ഇതിെൻറ പട്ടിക തയാറാക്കി നടപടി സ്വീകരിക്കേണ്ടത്. എന്നാൽ, ഇവർക്ക് ഇത് കൃത്യമായി ചെയ്യാൻ കഴിയാറില്ല. ഇത് കായികതാരങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
അണ്ടർ 17 ലോകകപ്പ് ഫുട്ബാളിെൻറ ആവേശം നിലനിർത്താൻ ഫുട്ബാളിന് പ്രത്യേക പരിശീലന പദ്ധതി നടപ്പാക്കും. ഏതുതരം പരിശീലനമാണ് നൽകേണ്ടതെന്ന് കേരള ഫുട്ബാൾ അസോസിയേഷനും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി ആലോചിച്ച് തീരുമാനിക്കും. ഓപറേഷൻ ഒളിമ്പ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 11 കായിക ഇനങ്ങളിലെ പരിശീലനം ഏപ്രിലിൽ ആരംഭിക്കും. ഇന്ത്യയുടെ പുറത്തുനിന്നുള്ള പരിശീലകരും പദ്ധതിയുടെ ഭാഗമാവും. 14നും 20നും മധ്യേ പ്രായമുള്ള 250 പേരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. അത്ലറ്റിക്സിൽ 40 പേരുണ്ടാകും ^20 ആൺകുട്ടികളും 20 പെൺകുട്ടികളും. െതരഞ്ഞെടുക്കപ്പെടുന്നവർക്ക് തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ താമസമൊരുക്കും. ഒളിമ്പിക്സ്, ഏഷ്യൻ^ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പുകളിൽ മെഡൽ സാധ്യതയുള്ള ഇനങ്ങളാണ് പദ്ധതിയിലുൾപ്പെടുത്തുക. ഇതിനൊപ്പം കായികക്ഷമത മിഷൻ പദ്ധതിയും ആരംഭിക്കും. നവംബർ മുതൽ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നഴ്സറിതലം മുതൽ മുതിർന്ന പൗരന്മാർ വരെയുള്ളവരെ ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. വൈസ് പ്രസിഡൻറ് മേഴ്സികുട്ടൻ, സെക്രട്ടറി ആൻഡ് ഡയറക്ടർ സഞ്ജയൻ കുമാർ, ജില്ല പ്രസിഡൻറ് സക്കീർ ഹുസൈൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.