തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിൽ കായികതാരങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായികതാരങ്ങൾക്ക് മികച്ച പരിശീലനം നൽകി 2024ലെ ഒളിമ്പിക്സിന് പ്രാപ്തരാക്കണം. ദീർഘവീക്ഷണത്തോടെ തയാറെടുപ്പുകൾ നടത്തിയാൽ ഒളിമ്പിക്സിൽ കേരളത്തിന് മികച്ച പ്രകടനം സാധ്യമാകും -മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകളിൽ ടാലൻറ് ലാബിലൂടെ കായികതാരങ്ങളെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.