ഭുവനേശ്വര്‍: അതിവേഗ ഓട്ടത്തില്‍ ഏഷ്യയുടെ അഭിമാനതാരമായ ഖത്തറിെൻറ ഫെമി ഒഗുഡുനോഡ മറ്റൊരു സ്വര്‍ണം ലക്ഷ്യമിട്ട് പുരുഷന്മാരുടെ നൂറു മീറ്ററില്‍ ഇന്ന് സെമി ഫൈനലിലും ഫൈനലിലുമിറങ്ങും. നൈജീരിയന്‍ വംശജനായ ഫെമി കലിംഗ സ്റ്റേഡിയത്തില്‍ ഹീറ്റ്സില്‍ അനായാസം ഓടിക്കയറിയാണ് സെമിയിലേക്ക് കുതിച്ചത്. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഫെമി തന്നെയാകും ഭുവനേശ്വറിലെ വേഗരാജന്.
നൈജീരിയയില്‍നിന്ന് ഖത്തറിലേക്ക് കുടിയേറിയ ഫെമിയുടെ പേരിലാണ് നിലവിലെ ഏഷ്യന്‍ റെക്കോഡ്. നൈജീരിയയില്‍നിന്ന് കടുത്ത അവഗണന നേരിട്ടതോടെയാണ് ഫെമി ഖത്തറിലേക്ക് കുടിയേറിയത്. ഇബദാന്‍ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 2007ല്‍ ആഫ്രിക്കന്‍ ഗെയിംസിലേക്കും 2008 ബെയ്ജിങ് സമ്മര്‍ ഒളിമ്പിക്സിലേക്കും യോഗ്യത നേടിയ ഫെമിയെ മത്സരിപ്പിക്കാതെ പുറത്തുനിര്‍ത്തിയിരുന്നു. ദേശീയ ടീമില്‍നിന്നും പുറത്തായതോടെ ഫെമി 2009ല്‍ ഖത്തറിലേക്ക് ചേക്കേറുകയായിരുന്നു. പശ്ചിമേഷ്യന്‍ ഗെയിംസിലായിരുന്നു ഖത്തറിനായുള്ള അരങ്ങേറ്റം.
9.91 സെക്കന്‍ഡ് സമയവുമായി നൂറു മീറ്ററില്‍ ഏഷ്യയിലെ ജേതാവാണ് ഫെമി. ട്രാക്കിലെ ഖത്തറിെൻറ മെഡല്‍ പ്രതീക്ഷകളിലെ സൂപ്പര്‍താരമാണ് ഫെമി. ഗാങ്ഷ്വ ഏഷ്യന്‍ ഗെയിംസില്‍ 200, 400 മീറ്ററുകളില്‍ സ്വര്‍ണം ഈ താരത്തിനായിരുന്നു. ഇന്ത്യയുടെ മില്‍ഖ സിങ് 1958ല്‍ 200, 400 മീറ്ററില്‍ നേടിയ ഇരട്ട സ്വര്‍ണത്തിന് ശേഷം ആദ്യമായാണ് ഈ നേട്ടം.
2014 ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്ററുകളില്‍ സ്പ്രിൻറ് ഡബിള്‍ നേടിയ ഫെമി 2015ലെ വുഹാന്‍ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാവായിരുന്നു. പത്ത് സെക്കന്‍ഡില്‍ താഴെ ഓടിയെത്തിയ രണ്ടാമത്തെ ഏഷ്യന്താരമാണ് ഫെമി. സഹോദരന് ടോമിന് ഒഗുനോദയും നൂറുമീറ്ററില്‍ മത്സരിക്കാനായി ഭുവനേശ്വറിലുണ്ട്. ഇറാെൻറ ഹസന് തഫ്ഷിയാന്, മലേഷ്യയുടെ ഖാറുൽ ഹഫീസ് എന്നിവരാണ് ഖത്തറിെൻറ അതിവേഗ സഹോദരങ്ങള്‍ക്ക് വെല്ലുവിളിയാവുക. ഒഡിഷക്കാരന്‍ അമയ്കുമാര് മല്ലിക് ഇന്ത്യക്കായി ട്രാക്കിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.