കോഴിക്കോട്: പ്രശസ്ത അത്ലറ്റിക്സ് പരിശീലകനും കാലിക്കറ്റ് സർവകലാശാല മുൻ ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുമായ എസ്.എസ്. കൈമളിന് 76ാം വയസ്സിൽ ഡോക്ടറേറ്റ്. അത്ലറ്റിക്സിലടക്കം കുരുന്നു താരങ്ങൾ അമിത പരിശീലനത്തിലൂടെയും തുടർച്ചയായ മത്സരങ്ങളിൽ പെങ്കടുത്തും എളുപ്പം പ്രതിഭ നശിച്ച് പോകുന്നതുമായി ബന്ധപ്പെട്ട പഠനത്തിനാണ് ഡോക്ടറേറ്റ് കൈമളെ തേടിയെത്തിയത്. ചെന്നൈയിലെ തമിഴ്നാട് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് സ്വന്തമാക്കിയത്. 1970 മുതല്‍ സര്‍വകലാശാലയില്‍ പരിശീലകനായിരുന്ന ഇേദ്ദഹത്തിെൻറ കീഴില്‍ പലവട്ടം കാലിക്കറ്റ് ടീം അന്തര്‍സര്‍വകലാശാല തലത്തിൽ ജേതാക്കളായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ അദ്ദേഹം ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.