??????? ???????? ?????????? ????????? ?????????????? ????????? ?????? ???

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ്: അവസാന ലാപ്പില്‍ പാലക്കാട്

കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്‍െറ അവസാന ദിനം എറണാകുളത്തെ മറികടന്ന് പാലക്കാട് ഓവറോള്‍ ചാമ്പ്യന്മാര്‍. 28 സ്വര്‍ണവും 14 വെള്ളിയും 24 വെങ്കലവുമായി 473 പോയന്‍േറാടെയാണ് പാലക്കാടിന്‍െറ കിരീടനേട്ടം. ആദ്യ രണ്ടു ദിനങ്ങളില്‍ മുന്നേറ്റം നടത്തിയ എറണാകുളം 26 സ്വര്‍ണവും 19 വെള്ളിയും 20 വെങ്കലവും സഹിതം 424 പോയന്‍േറാടെ രണ്ടാമതത്തെി. 12 സ്വര്‍ണവും 25 വെള്ളിയും 12 വെങ്കലവുമുള്‍പ്പെടെ 364 പോയന്‍േറാടെ കോട്ടയവും 15 സ്വര്‍ണവും 20 വെള്ളിയും 10 വെങ്കലവുമുള്‍പ്പെടെ 340.5 പോയന്‍േറാടെ തിരുവനന്തപുരവുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. വനിതാ വിഭാഗം ചാമ്പ്യന്മാര്‍: പാലക്കാട് (അണ്ടര്‍ 14, 16), കോഴിക്കോട് (അണ്ടര്‍ 18), കോട്ടയം (അണ്ടര്‍ 20).
മീറ്റിന്‍െറ അവസാന ദിനം നാലു റെക്കോഡും പിറന്നു. 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കോഴിക്കോടിന്‍െറ അതുല്യ ഉദയന്‍ 2:16 മിനിറ്റില്‍ ഫിനിഷ് ചെയ്ത് സ്വന്തം റെക്കോഡ് തിരുത്തി. 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ എറണാകുളത്തിന്‍െറ ദീപ ജോഷി പുതിയ ദൂരം കുറിച്ചു. 2007ല്‍ അനിത എബ്രഹാം കുറിച്ച 45.51 മീറ്റര്‍ ദൂരം ദീപ 45.64 മീറ്റര്‍ എറിഞ്ഞ് തിരുത്തി. 16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരത്തിന്‍െറ സി. അഭിനവ് 22.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോഡ് കുറിച്ചു. ഇതേ വിഭാഗം ഹാമര്‍ത്രോയില്‍ പാലക്കാടിന്‍െറ എം. ശ്രീവിശ്വയും പുതിയ ദൂരം കുറിച്ചു (50.80). 14 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ശ്രീവിശ്വ മായ്ച്ചത്. 2002ല്‍ എറണാകുളത്തിന്‍െറ എല്‍ദോസ് ഉതുപ്പിന്‍െറ (47.35) പേരിലായിരുന്നു റെക്കോഡ്.
മൂന്നു ദിനങ്ങളിലായി 22 റെക്കോഡാണ് മീറ്റില്‍ പിറന്നത്. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കോഴിക്കോടിന്‍െറ ടി. സൂര്യമോള്‍ (26.12 സെ.) സ്വര്‍ണം നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരത്തിന്‍െറ കെ.എം. നിബ വിജയിയായി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ മലപ്പുറത്തിന്‍െറ റിയമോള്‍ ജോയ് (2:25.35 മി.) സ്വര്‍ണം നേടിയപ്പോള്‍ ഇതേ വിഭാഗം 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ പാലക്കാടിന്‍െറ അനില വേണു (1:5.08 മി.) ഒന്നാമതത്തെി. ട്രിപ്ള്‍ ജംപില്‍ എറണാകുളത്തിന്‍െറ പി.ആര്‍. ഐശ്വര്യയും ഹൈജംപില്‍ പാലക്കാടിന്‍െറ ജിഷ്നയും സ്വര്‍ണം നേടി. 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ തൃശൂരിന്‍െറ എം.വി. ജില്‍ന 25.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞപ്പോള്‍ 800 മീറ്ററില്‍ പാലക്കാടിന്‍െറ സി. ബബിത (2:16.41 മി.) ഒന്നാമതത്തെി. ഇതേ വിഭാഗം 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കോട്ടയത്തിന്‍െറ വി.കെ. വിസ്മയയും (1:4.62) ട്രിപ്ള്‍ ജംപില്‍ കോട്ടയത്തിന്‍െറതന്നെ അലീന ജോസും (12.56 മീ.) വിജയികളായി.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയില്‍ കോട്ടയം (4:11.28 മി.) ജേതാക്കളായി. 16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ എറണാകുളത്തിന്‍െറ അഭിഷേക് മാത്യു സ്വര്‍ണം നിലനിര്‍ത്തി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ എറണാകുളത്തിന്‍െറ ടി.വി. അഖില്‍, 800 മീറ്ററില്‍ പാലക്കാടിന്‍െറ എം. ആകാശ്, 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കൊല്ലത്തിന്‍െറ തോമസ് മാത്യു, 10,000 മീറ്റര്‍ നടത്തത്തില്‍ എറണാകുളത്തിന്‍െറ വി.കെ. അഭിജിത്, ട്രിപ്ള്‍ ജംപില്‍ എസ്. സുജിന്‍, പോള്‍വാള്‍ട്ടില്‍ എറണാകുളത്തിന്‍െറ അനീഷ് മധു എന്നിവര്‍ സ്വര്‍ണമണിഞ്ഞു. 20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ പത്തനംതിട്ടയുടെ മുഹമ്മദ് സാദത്ത്, 800 മീറ്ററില്‍ തിരുവനന്തപുരത്തിന്‍െറ അബിന്‍ സാജന്‍, 5000 മീറ്ററില്‍ പാലക്കാടിന്‍െറ ധര്‍മരാജ്, 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അനിലാഷ് ബാലന്‍, ട്രിപ്ള്‍ ജംപില്‍ വയനാടിന്‍െറ സനല്‍ സ്കറിയ, പോള്‍വാള്‍ട്ടില്‍ പാലക്കാടിന്‍െറ കെ.ജി. ജെസന്‍ എന്നിവര്‍ സ്വര്‍ണമണിഞ്ഞു. ഇതേ വിഭാഗം റിലേയില്‍ എറണാകുളം ജേതാക്കളായി. നവംബര്‍ 10 മുതല്‍ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ക്യാമ്പ് പാലക്കാട് നടക്കും.

 

Tags:    
News Summary - state junior athletic meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT