???? ???????? ?????? ????? ?????? ?????? ??????? ??????, ??????? ???????? ????????????????

അച്ഛൻ ഹാമർ​ നൽകി; മകൻ തിരിച്ചു നൽകിയത്​ സ്വർണം

ക​ണ്ണൂ​ർ: ജൂ​നി​യ​ർ ബോ​യ്​​സ്​ ഹാ​മ​ർ ത്രോ​യി​ൽ ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ്​ റാ​ണി​െ​ജ​യ്​ എ​ച്ച്.​എ​സ്.​എ ​സി​െ​ല അ​ല​ക്​​സ്​ രാ​ജേ​ഷ്​ 48.14 മീ​റ്റ​ർ ദൂ​ര​മെ​റി​ഞ്ഞ്​ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ഗാ​ല​റി​യി​ൽ മാ​താ​പി​താ​ക്ക​ൾ തു​ള്ളി​ച്ചാ​ടു​ന്നു​ണ്ടാ​യി​രു​ന്നു. സ്​​കൂ​ളി​ലെ ത​ന്നെ ​കാ​യി​കാ​ധ്യാ​പ​ക​നാ​യ അ​ച്ഛ​ൻ രാ​ജേ​ഷ്​ പ​രി​ശീ​ലി​പ്പി​ച്ചാ​ണ്​ അ​ല​ക്​്​​സ്​​ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്.

പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​യാ​യ അ​ല​ക്​​സ്​ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​നി​യ​ർ അ​മ​ച്വ​ർ മീ​റ്റി​ൽ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. വ​ട്ടി​യാം​തോ​ട്​ മു​ള​ങ്ങോ​ത്ര വീ​ട്ടി​ൽ ഫി​ലോ​മി​ന​യാ​ണ്​ അ​മ്മ. മ​ണി​ക്ക​ട​വ്​ സ്​​കൂ​ളി​ൽ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​ണ്. വൈ​ദി​ക വി​ദ്യാ​ർ​ഥി​യാ​യ സ​ഹോ​ദ​ര​ൻ ആ​ൽ​ബ​ർ​ട്ട്​ നേ​ര​ത്തെ സൗ​ത്ത്​ സോ​ൺ ജാ​വ​ലി​ൻ ത്രോ​യി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. എ​യ്​​ഞ്ച​ൽ രാ​ജേ​ഷാ​ണ്​ സ​ഹോ​ദ​രി.

Tags:    
News Summary - State school meet alex-rajesh -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT