കണ്ണൂർ: ഹർഡിലുകൾക്കുമീതെ പറപറന്ന ചേട്ടനും അനിയനും സ്വർണനേട്ടം. വീട്ടിലും നാട്ടി ലും സ്കൂളിലും പരിശീലനത്തിലുമെല്ലാം ഒന്നിച്ച സഹോദരങ്ങൾ സ്വർണത്തിെൻറ കാര്യത്തിലു ം മുറതെറ്റിച്ചില്ല. അനിയൻ സ്വർണം നേടിയപ്പോൾ തൊട്ടുപിന്നാലെ പൊന്നണിഞ്ഞ് ജ്യേഷ്ഠ നുമെത്തി. ആൺകുട്ടികളുടെ സീനിയർ, ജൂനിയർ ഹർഡിൽസിലാണ് സഹോദരങ്ങളായ പാലക്കാട് ബി .ഇ.എം.എച്ച്.എസ്.എസിലെ ചേട്ടൻ ആർ.കെ. സൂര്യജിത്തും അനിയൻ ആർ.കെ. വിശ്വജിത്തും അപൂർവനേ ട്ടം കുറിച്ചത്.
ജൂനിയർ വിഭാഗത്തിൽ 14.87 സെക്കൻഡിൽ വിശ്വജിത്ത് സ്വർണം തൊട്ടതിന് തെ ാട്ടുപിന്നാെലയാണ് സീനിയർ വിഭാഗത്തിൽ ജ്യേഷ്ഠൻ സൂര്യജിത്തും വിജയത്തിലേക്ക് പറ ന്നത്. മീറ്റിലെ വേഗമേറിയ താരമായ സൂര്യജിത്ത് 14.08 സെക്കൻഡിൽ ഹർഡിലുകൾ ചാടിക്കടന്ന് വീട്ടിലേക്ക് മൂന്നാം സ്വർണം ഉറപ്പിക്കുകയായിരുന്നു. പാലക്കാട് യാക്കം തേജസ് ഹൗസിൽ കെ. രമേഷിെൻറയും സുമതിയുടെയും മക്കളാണ് ഇവർ. വർക്ഷോപ് നടത്തുന്ന പിതാവ് രമേശൻ സംസ്ഥാന സ്കൂൾ കായിേകാത്സവത്തിൽ ഹൈജംപിൽ പങ്കെടുത്തിരുന്നു.
മികച്ച പരിശീലകരും വഴിനടത്താൻ ആളുമില്ലാതായതോടെ ഇദ്ദേഹത്തിെൻറ കായികജീവിതം അവസാനിച്ചു. പിന്നീട് വർക്ഷോപ് ആരംഭിക്കുകയായിരുന്നു. മികച്ച പരിശീലനമില്ലാത്തതിനാൽ കായികജീവിതം അവസാനിച്ച തെൻറ അവസ്ഥ മക്കൾക്കുണ്ടാവരുെതന്ന വാശിയിലായിരുന്നു രമേഷ്. മികച്ച പരിശീലനം മക്കൾക്ക് നൽകാൻ തന്നെ ശ്രമിച്ചു. കഴിഞ്ഞ ജൂനിയർ നാഷനൽസിൽ വിശ്വജിത്തിന് സ്വർണം ലഭിച്ചിരുന്നു. സൂര്യജിത്തിന് വെങ്കലവും. കഴിഞ്ഞ സംസ്ഥാന സ്കൂൾ മീറ്റിലും സൂര്യജിത്ത് സ്വർണമണിഞ്ഞു.
സീനിയർ ആൺ ഹർഡിൽസിൽ കാസർകോട് സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിലെ ഡീൻ ഹാർമിഷ് ബിജുവിനാണ് വെള്ളി (14.34 സെ). എറണാകുളം മതിരപ്പള്ളിയിെല ഫാസിൽ അഹമ്മദ് 14.37 സെക്കൻഡിൽ വെങ്കലം സ്വന്തമാക്കി. ജൂനിയൻ ആൺവിഭാഗത്തിൽ താനൂർ ഡി.ജി.എച്ച്.എസ്.എസ്.എസിലെ വി. മുഹമ്മദ് ഹനാനാണ് വെള്ളി (14.91). തൃശൂർ സെൻറ് ജോസഫ്സ് മതിലകത്തെ പി.എ. റിഷികേശ് വെങ്കലമെഡൽ സ്വന്തമാക്കി.
നയന ജോസ്, ആൻ റോസ്
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ താരമായത് സായ് കൊല്ലത്തിെൻറ താരം നയന ജോസ്. 15.14 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് തെൻറ ആദ്യ സ്വർണമെഡൽ നയന സ്വന്തമാക്കിയത്. രണ്ടു വർഷം മുമ്പ് മാത്രമാണ് ഹർഡിൽസിലേക്ക് ചുവടുമാറിയത്. കൊല്ലം കണ്ണനെല്ലൂർ കോട്ടവിളങ്ങി വീട്ടിൽ കോൺട്രാക്ടറായ ജോസ് മാത്യുവിെൻറയും വിനീത ജോസിെൻറയും മകളാണ്. അലീന വർഗീസിനാണ് വെള്ളി (15.31). വെള്ളവര തൊട്ട ആർ. ആദിത്യ വെങ്കലവും സ്വന്തമാക്കി.
സീനിയർ പെൺകുട്ടികളിൽ മിന്നുംജയവുമായി ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ ആൻ റോസ് ടോമി (15.12 സെ). ആലപ്പുഴ ചരമംഗലം ജി.ഡി.വി.എച്ച്.എസ്.എസിലെ എ.എൽ. മഹിതമോൾ വെള്ളിയും മലപ്പുറം ചേലേമ്പ്ര എൻ.എം.എച്ച്.എസ്.എസിലെ ആർ. ശ്രീലക്ഷ്മി വെങ്കലവും സ്വന്തമാക്കി.
സർവം വാങ്മയം
സബ്ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ സ്വർണം മണിപ്പൂരുകാരൻ വാങ്മയും മുക്കോറാമിന്. 11.22 സെക്കൻഡിലാണ് വാങ്മയും സ്വർണമണിഞ്ഞത്. സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ചാമ്പ്യൻകൂടിയായ മണിപ്പൂരുകാരന് ഹർഡിൽസിലും കാര്യമായ വെല്ലുവിളിയുണ്ടായില്ല. വയനാട് കാട്ടിക്കുളം ജി.എച്ച്.എസ്.എസിലെ എ.ബി. വിമലിനായിരുന്നു വെള്ളി. ഇതേ സ്കൂളിലെ പി.എസ്. രമേശ് വെങ്കല മെഡൽ നേടി.
ജൂനിയർ പെൺ 80 മീറ്റർ ഹർഡിൽസിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ മെൽബ മേരി സാബു സ്വർണം നേടി. 13.21 സെക്കൻഡിലാണ് മെൽബ സ്വർണക്കുതിപ്പ് നടത്തിയത്. 13.27 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെതന്നെ ആൻട്രീസ മാത്യു വെള്ളി നേടി. 13.55 സെക്കൻഡിൽ ഫിനിഷ് ചെയ്ത കോതമംഗലം മാർബേസിലിലെ ജീന ബേസിൽ വെങ്കലം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.