കോട്ടയം: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പുതുപുത്തൻ സിന്തറ്റിക് ട്രാക്കിൽ പുതുദൂരവും വേഗവും ലക്ഷ്യമിട്ട് കായികകൗമാരം പോരിനൊരുങ്ങി. 61ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് വെള്ളിയാഴ്ച തുടക്കം. 23വരെ നടക്കുന്ന മേളയിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 2800ഒാളം കായികതാരങ്ങൾ മത്സരിക്കും. 95ഇനങ്ങളിലാണ് മത്സരം. ക്ലാസിന് പകരം പ്രായാടിസ്ഥാനത്തിലാണ് മത്സരമെന്നത് കായികമേളയുടെ ഇത്തവണത്തെ പ്രത്യേകതയാണ്.
മത്സരാർഥികളുടെ രജിസ്ട്രേഷൻ വ്യാഴാഴ്ച രാവിലെ 11മുതൽ പാലാ സെൻറ് തോമസ് സ്കൂളിൽ നടക്കും. ആതിഥേയരടക്കം ചില ടീമുകൾ പാലായിലെത്തി. മറ്റ് ടീമുകൾ വ്യാഴാഴ്ച എത്തും. ദിവസങ്ങൾ നീണ്ട പരിശീലനത്തിനുശേഷമാണ് ഇവരുടെ പാലാ പ്രയാണം. നിലവിൽ ചാമ്പ്യന്മാരായ പാലക്കാട് ജില്ല കിരീടം നിലനിർത്താൻ എത്തുേമ്പാൾ കൈവിട്ട ചാമ്പ്യൻപട്ടം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാകും എറണാകുളത്തിെൻറ വരവ്. ചാമ്പ്യൻ സ്കൂളുകളുെട കരുത്തിൽ പോരിനിറങ്ങുന്ന ഇരുവരും തമ്മിലാകും ഇക്കുറിയും കീരിടപ്പോര്. ഇവർക്ക് വെല്ലുവിളിയുമായി കോഴിക്കോടും രംഗത്തുണ്ട്.
സ്കൂൾ ചാമ്പ്യൻപട്ടത്തിൽ ഹാട്രിക് ലക്ഷ്യമിട്ടാണ് കോതമംഗലം മാർ ബേസിൽ എത്തുന്നത്. കഴിഞ്ഞ രണ്ടുവർഷവും ചാമ്പ്യൻപട്ടം നേടിയ ഇവർ ഇത്തവണയും ഏറെ തയാറെടുേപ്പാടെയാണ് എത്തുന്നത്.
ഇവർക്ക് വെല്ലുവിളിയുയർത്താൻ കല്ലടി എച്ച്.എസ് കുമരംപുത്തൂരും രംഗത്തുണ്ട്. തിരിച്ചുവരവ് ലക്ഷ്യമിട്ട് കോതമംഗലം സെൻറ് ജോർജ് സ്കൂളും കഠിന പരിശീലനത്തിലാണ്. പാലക്കാടൻ കരുത്തുമായി എത്തുന്ന പറളി എച്ച്.എസും മുണ്ടൂർ എച്ച്.എസും ഇവർക്ക് വെല്ലുവിളിയുയർത്തും.
ദീപശിഖ പ്രയാണം ബുധനാഴ്ച വൈകീട്ട് കോട്ടയെത്തത്തി. വ്യാഴാഴ്ച രാവിലെ കായികകേരളത്തിെൻറ ശിൽപി കേണൽ ഗോദവർമ രാജയുടെ പനച്ചികപ്പാറയിലെ സ്മൃതിമണ്ഡപത്തിൽനിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകീട്ട് മൂന്നിന് പാലാ കൊട്ടാരമറ്റത്ത് എത്തുന്ന ദീപശിഖയെ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ സ്റ്റേഡിയത്തിൽ എതിരേൽക്കും. രണ്ടര പ്പതിറ്റാണ്ടിനുശേഷം എത്തുന്ന കായികമേളയെ വരവേൽക്കാനുള്ള ഒരുക്കം അന്തിമഘട്ടത്തിലാണ്.
ഹരിത പെരുമാറ്റച്ചട്ടം പൂർണമായി നടപ്പാക്കാൻ തീരുമാനിച്ച മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.