തേഞ്ഞിപ്പലം (മലപ്പുറം): എറിഞ്ഞും ഓടിയും സ്വന്തമാക്കിയ മൂന്ന് മീറ്റ് റെക്കോഡുകളോടെ സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് തുടക്കം. ആദ്യ ദിനം 18 ഫൈനലുകളിലെ പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ പതിവുതെറ്റിക്കാതെ എറണാകുളവും പാലക്കാടും കോഴിക്കോടും പോയന്‍റ് പട്ടികയില്‍ മുന്‍നിരക്കാരായി. 58 പോയന്‍റുമായണ് എറണാകുളത്തിന്‍െറ കുതിപ്പ്. പാലക്കാട് 40 പോയന്‍റുമായി പിന്നാലെയുണ്ട്. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ താരങ്ങളുടെ കരുത്തില്‍ 19 പോയന്‍റാണ് കോഴിക്കോടിന്‍െറ സമ്പാദ്യം. രണ്ട് സ്വര്‍ണത്തോടെ പത്തുപോയന്‍റുമായി പത്തനംതിട്ട അപ്രതീക്ഷിത നേട്ടം കൊയ്തു.അഞ്ചു സ്വര്‍ണവും പത്ത് വെള്ളിയും ഒരു വെങ്കലവുമാണ് എറണാകുളം ആദ്യദിനം നേടിയത്. പാലക്കാടിന് അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ്വെങ്കലവുമുണ്ട്. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമാണ് കോഴിക്കോടിന്‍െറ സമ്പാദ്യം.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്കൂളിലെ സി. ബബിത, ജൂനിയര്‍ ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായി താരം മേഘ മറിയം മാത്യു, സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ അമല്‍ പി. രാഘവ് എന്നിവരാണ് റെക്കോഡിനുടമകള്‍. ബബിതക്ക് പിന്നില്‍ വെള്ളിനേടിയ എറണാകുളത്തിന്‍െറ അനുമോള്‍ തമ്പി ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനം നടത്തി. സ്കൂളുകളില്‍ 28 പോയന്‍റുമായി കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് ഒന്നാമതും 16 പോയന്‍റുള്ള കോഴിക്കോട് എ.എം.എച്ച്.എസ് രണ്ടാമതുമാണ്. കോതമംഗലം സെന്‍റ് ജോര്‍ജ് 12 പോയന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് കായികോത്സവം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.