??. ????????, ??????? ????????

മധ്യദൂരത്തില്‍ കല്ലടിയും  മാര്‍ബേസിലും ബഹുദൂരം

തേഞ്ഞിപ്പലം: ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ 1500 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസും എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസും സ്വര്‍ണമെഡലുകള്‍ പങ്കിട്ടു. പെണ്‍കുട്ടികളില്‍ കല്ലടിക്കും ആണ്‍കുട്ടികളില്‍ മാര്‍ബേസിലിനുമാണ് നേട്ടം. സീനിയര്‍ പെണ്‍കുട്ടികളില്‍ സി. ബബിത  ദേശീയ റെക്കോഡ് മറികടന്നപ്പോള്‍ ആണ്‍കുട്ടികളില്‍ ബിബിന്‍ ജോര്‍ജാണ് ഒന്നാമന്‍. ജൂനിയര്‍ പെണ്‍കുട്ടികളില്‍ കല്ലടിയുടെതന്നെ സി. ചാന്ദ്നിയും ആണ്‍കുട്ടികളില്‍ മാര്‍ബേസിലിന്‍െറ അഭിഷേക് മാത്യുവും ജേതാവായി. 

ഇരിട്ടിയിലെ പോരാണ് പോര്
ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അഭിഷേക് മാത്യുവിന് (4:03.87) തൊട്ടുപിന്നില്‍ വെള്ളി മെഡലുമായി മാര്‍ബേസിലിലെതന്നെ ആദര്‍ശ് ഗോപിയുണ്ടായിരുന്നു (4:04.57). കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് സ്വദേശികളായ ഇരുവരും കളിക്കൂട്ടുകാരാണ്. അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് യു.പി സ്കൂളില്‍ ഒന്നുമുതല്‍ ഏഴുവരെ ഒരുമിച്ചു പഠിച്ചവര്‍. ആദ്യം മാര്‍ബേസിലിലത്തെിയത് അഭിഷേകാണ്. പിന്നെ ആദര്‍ശിനെയും കൊണ്ടുവന്നു. 800 മീറ്ററിലും ഇവര്‍ നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഇത്തവണത്തെ മീറ്റിലെ രണ്ടാം മെഡലാണ് അഭിഷേകും ആദര്‍ശും നേടിയത്. പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.വി എച്ച്.എസ്.എസിലെ കെ.എ. അഖിലിനാണ് വെങ്കലം.

ബിപിന്‍, ചാന്ദ്നി ഡബ്ള്‍
സീനിയര്‍ ബോയ്സ് 5000 മീറ്ററിലെ ഒന്നാം സ്ഥാനക്കാരന്‍ മാര്‍ബേസിലിന്‍െറ ബിബിന്‍ ജോര്‍ജ് (3:58.11) 1500ലും മുന്നിലത്തെി സ്വര്‍ണമെഡലുകളുടെ എണ്ണം രണ്ടാക്കി. 5000ത്തിലെപ്പോലെ തിരുവനന്തപുരം സായിയുടെ അഭിനന്ദ് സുന്ദരേശന്‍ (3:58.59) ഇതിലും ബിബിന് പിറകില്‍ വെള്ളി മെഡലുമായത്തെി. പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസിലെ സി.വി. സുഗന്ധ്കുമാറിനാണ് വെങ്കലം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണം നേടിയ കല്ലടിയുടെ ചാന്ദ്നിയും 1500ലൂടെ ഡബിളടിച്ചു. നാലു മിനിറ്റ് 46:61 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. തിരുവനന്തപുരം സായിയുടെ മിന്നു പി. റോയ് വെള്ളിയും കല്ലടിയിലെ പി.വി. ശാലു വെങ്കലവും നേടി.

ഷോട്ട്പുട്ടില്‍ കശ്മീര്‍ ടച്ച്
തേഞ്ഞിപ്പലം: കോഴിക്കോടിന് കശ്മീരില്‍നിന്നൊരു സ്വര്‍ണസമ്മാനം. ആണ്‍കുട്ടികളുടെ സബ്ജൂനിയര്‍ ഷോട്ട്പുട്ടിലാണ് കശ്മീരി ബാലന്‍ മുഹമ്മദ് മഖ്ബല്‍ ഖാന്‍ സ്വര്‍ണം വീഴ്ത്തിയത്. കോഴിക്കോട്  മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് മഖ്ബല്‍. പത്തനംതിട്ട ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥി വിജയ് ബിനോയുടെ വെല്ലുവിളി അതിജീവിച്ച മഖ്ബല്‍ 11.41 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്. നാലു വര്‍ഷം മുമ്പാണ് പഠനത്തിനായി കേരളത്തിലത്തെുന്നത്. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്‍െറ പെരുമ കേട്ടിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നത് ആദ്യം.  പ്രത്യേകിച്ച് കായിക ഇനങ്ങളോടൊന്നും താല്‍പര്യമില്ലാതിരുന്ന മഖ്ബല്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ ഷോട്ട്പുട്ട് പരിശീലനം നടത്തുന്നത് കണ്ടതോടെയാണ് പരീക്ഷണത്തിനിറങ്ങിയത്. പിന്നീട് കഠിന പരിശീലനത്തിലൂടെ ആദ്യ മീറ്റില്‍തന്നെ സ്വര്‍ണം നേടാനും സാധിച്ചു. 

Tags:    
News Summary - state school meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT