തേഞ്ഞിപ്പലം: ഹാമര്‍ ത്രോയിലും സ്വര്‍ണം നേടിയ പി.എ. അതുല്യക്ക് ഡബ്ള്‍ സ്വര്‍ണനേട്ടം. മൂന്നാം ദിനം നടന്ന ജൂനിയര്‍ വിഭാഗം ഹാമര്‍ ത്രോയിലാണ് അതുല്യ 35.34 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വര്‍ണം നേടിയത്. നാട്ടിക ഗവ. ഫിഷറീസ് സ്കൂള്‍ താരമായ അതുല്യ കഴിഞ്ഞ ദിവസം ഡിസ്കസ് ത്രോയില്‍ റെക്കോഡ് സ്വര്‍ണം നേടിയിരുന്നു. മാതിപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ് താരം അനീഷ അഗസ്റ്റിന്‍ (34.42) വെള്ളിയും കോതമംഗലം മാര്‍ബേസില്‍ താരം ജി. ശരണ്യ (30.85) വെങ്കലവും നേടി. സബ്ജൂനിയര്‍ ഡിസ്കസ് ത്രോ റെക്കോഡും അതുല്യയുടെ പേരിലാണ്.
സംസ്ഥാന സ്കൂള്‍ മീറ്റുകളില്‍ അതുല്യയുടെ നാലാം സ്വര്‍ണമാണിത്. നാട്ടിക സ്പോര്‍ട്സ് അക്കാദമിയിലാണ് അതുല്യയുടെ പരിശീലനം. ഗവ. ഫിഷറീസ് എച്ച്.എസ്.എസിലാണ് പഠിക്കുന്നത്. കണ്ണന്‍െറ കീഴിലാണ് പരിശീലനം. നാട്ടിക സ്വദേശികളായ അജയഘോഷ്-രതിക ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.