തേഞ്ഞിപ്പലം: ഇതുവരെ പിറന്നത് ഒമ്പത് ഇരട്ട സ്വര്‍ണം. 1500 മീറ്ററില്‍ പുതിയ സമയം കുറിച്ച ബബിത ആദ്യദിനം 3000 മീറ്ററിലും റെക്കോഡ് സ്വര്‍ണമണിഞ്ഞു. മാര്‍ബേസില്‍ സ്കൂളിലെ ബിബിന്‍ ജോര്‍ജ്ജ് (1500, 5000 മീറ്റര്‍), കല്ലടിയുടെ സി.ചാന്ദ്നി (1500,3000 മീറ്റര്‍), തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിന്‍്റെ പി. അതുല്യ (ഡിസ്കസ് ത്രോ, ഹാമര്‍), കോതമംഗലം സെന്‍റ് ജോര്‍ജ്ജിലെ വാരിഷ് ബോഗി മയൂം (400,80 മീ ഹര്‍ഡില്‍സ്്), പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ വര്‍ഷ മുരളീധരന്‍ (ഹൈജമ്പ്, ലോങ്ജമ്പ്), പി.ഹരിപ്രിയ (ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്) എന്നിവരും ഇരട്ട സ്വര്‍ണം സ്വന്തമാക്കി. പി.വി വിനിയും എല്‍ഗ തോമസും രണ്ടാം ദിനം ഡബ്ള്‍ തികച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.