തിരുവനന്തപുരം: സ്കൂൾ കായികമേള, നീന്തൽ ചാമ്പ്യൻഷിപ്പുകളിൽ ഇനി മുതൽ ജില്ല മത്സരങ്ങളിലെ മൂന്നാം സ്ഥാനക്കാർക്ക് പെങ്കടുക്കാനാകില്ല. നിലവിലെ കേരള സ്കൂൾ സ്പോർട്സ് മാന്വൽ 2018 പരിഷ്കരിച്ചുകൊണ്ട് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് കുരുന്ന് കായികതാരങ്ങളുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന ഇൗ തീരുമാനം. നിലവിലെ സ്കൂൾ സ്പോർട്സ് മാന്വൽ പ്രകാരം അത്ലറ്റിക്സ്, നീന്തൽ മത്സരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് സംസ്ഥാന മത്സരങ്ങളിൽ പെങ്കടുക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ, ഇത് പുതിയ ഉത്തരവിലൂടെ ഇല്ലാതാവും.
സ്കൂൾ സ്പോർട്സ് മാന്വൽ പരിഷ്കരിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സ്കൂൾ ഗെയിംസ് ഫെഡേറഷൻ ഒാഫ് ഇന്ത്യ നടത്തുന്ന ദേശീയ മത്സരങ്ങളിൽ സംസ്ഥാനങ്ങളിൽനിന്ന് ആദ്യ രണ്ടു സ്ഥാനങ്ങൾ നേടുന്നവരെ മാത്രമേ പങ്കെടുപ്പിക്കുന്നുള്ളൂവെന്നും ജില്ലയിൽനിന്ന് ആദ്യ രണ്ടു സ്ഥാനക്കാരെ മാത്രം സംസ്ഥാനതലത്തിൽ പങ്കെടുപ്പിച്ചാൽ കുട്ടികളുടെ ബാഹുല്യം കുറക്കാൻ സാധിക്കുമെന്നും മത്സരാർഥികൾക്ക് കൂടുതൽ സുഗമമാവുമെന്നും ചൂണ്ടിക്കാട്ടിയാണ് മാന്വൽ പരിഷ്കരണത്തിന് പൊതുവിദ്യാഭ്യാാസ ഡയറക്ടർ ശിപാർശ െചയ്തത്.
മൂന്നാം സ്ഥാനക്കാർക്കുകൂടി മത്സരത്തിൽ പെങ്കടുക്കാൻ സാധിക്കാമെന്നത് നിരവധി കായിക താരങ്ങൾക്ക് ഗുണമായിരുന്നു. ഇത്തരത്തിൽ ജില്ലകളിൽനിന്ന് മൂന്നാംസ്ഥാനം നേടിയെത്തുന്ന കായികതാരം സംസ്ഥാന മീറ്റുകളിൽ ഒന്നാം സ്ഥാനം നേടിയ ഒട്ടേറെ ഉദാഹരണങ്ങളുമുണ്ട്. സംസ്ഥാന-ദേശീയ നിലവാരത്തിലുള്ള മത്സരം നടക്കുന്ന എറണാകുളം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള അത്ലറ്റുകളെയാണ് പുതിയ നീക്കം ഏറെ പ്രയാസപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.