???????? ??????? ??????? ?????????? ????????? ??????? ????? ??. ????? (????????? ????? ??????? ?????.???.???)

റെക്കോഡില്‍ തൊട്ട് മേഘയും അമലും

തേഞ്ഞിപ്പലം: പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടിലും സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിലും അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ജില്ല കായിക മേളകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മലപ്പുറത്തേക്കത്തെിയ മേഘ മറിയം മാത്യുവും അമല്‍ പി. രാഘവും തിരികെ പോകുന്നത് റെക്കോഡ് പെരുമയുമായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 11 വര്‍ഷമായി റെക്കോഡ് ബുക്കില്‍ ഇളക്കംതട്ടാത്ത നേട്ടം മറികടന്നാണ് (11.95) മേഘ ഷോട്ട്പുട്ടില്‍ പുതിയ താരോദയമാകുന്നത്. 2005ല്‍ കൊല്ലം എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് താരമായിരുന്ന ജെ. ശരണ്യ സ്ഥാപിച്ച റെക്കോഡാണ് (11.57) മേഘയുടെ കരുത്തില്‍ മാഞ്ഞത്. തന്‍െറ അവസാന അവസരത്തിലാണ് മേഘ റെക്കോഡ് ദൂരം താണ്ടിയത്. നാലാം തവണയാണ് മേഘ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നത്. സബ്ജൂനിയര്‍ വിഭാഗത്തിലും മേഘ സ്വര്‍ണം നേടിയിരുന്നു. തിരുവനന്തപുരം സായിയില്‍ പരിശീലിക്കുന്ന മേഘ തുണ്ടത്തില്‍ എം.വി.എച്ച്.എസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ്. കൊല്ലം ഇളമ്പല്‍ സ്വദേശികളായ ജോണ്‍ മാത്യു-ജോളി മാത്യു ദമ്പതികളുടെ മകളാണ്. 10.74 മീറ്റര്‍ ദൂരം താണ്ടിയ വി.എച്ച്.എസ്.എസ് മാതിരപ്പിള്ളിയുടെ കെസിയ മറിയം ബെന്നി വെള്ളിയും 9.80 മീറ്റര്‍ എറിഞ്ഞ നാട്ടിക ഫിഷറീസ് എച്ച്.എസ് താരം പി.എ. അതുല്യ വെങ്കലവും നേടി. 
 
ജൂനിയര്‍ ഷോട്ട് പുട്ടില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ മേഘ മറിയം മാത്യു (എം.വി.എച്ച്.എസ്.എസ് തുണ്ടത്തില്‍, തിരുവനന്തപുരം)
 

ഈ വര്‍ഷത്തോടെ സ്കൂള്‍ മീറ്റില്‍നിന്ന് വിടപറയുന്ന അമല്‍ റെക്കോഡ് ബുക്കില്‍ രണ്ടാം തവണയാണ് പേരെഴുതുന്നത്. 2014ല്‍ ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ അമല്‍ കുറിച്ച 15.31 മീറ്റര്‍ ദൂരം ഇപ്പോഴും മായാതെ കിടപ്പുണ്ട്. അതിനുപുറമെയാണ് സീനിയര്‍ ഡിസ്കസ് ത്രോയില്‍ പുതിയ റെക്കോഡ്. 2014 സംസ്ഥാന മീറ്റില്‍ മാതിരപ്പിള്ളിയുടെ ഷിജോ മാത്യു താണ്ടിയ 40.71 മീറ്റര്‍ ദൂരമാണ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അമല്‍ നാല് മീറ്ററോളം വ്യത്യാസത്തില്‍ (44.09 മീ) എറിഞ്ഞിട്ടത്. കോതമംഗലം മാര്‍ബേസില്‍ എച്ച്.എസില്‍ പ്ളസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ അമല്‍ ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയാണ്. നടുവിലമടത്തില്‍ പറമ്പില്‍ ബെഫിയാണ് അമ്മ. ചാള്‍സ് ഇ. ഇടപ്പാട്ടാണ് പരിശീലകന്‍. 
Tags:    
News Summary - state school sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.