?????? ???????, 400 ???????? ???????? ???????, ??????? ???????? ?????.???.??? ???????????, ???????????

അനന്തം അനന്തു വിജയം

തേഞ്ഞിപ്പലം: വേദനകള്‍ നിറഞ്ഞ അനന്തുവിന്‍െറ ജീവിതത്തിലേക്ക് നേട്ടങ്ങളുടെ വരവറിയിച്ച് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ സ്വര്‍ണനേട്ടം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഒന്നാമനായ പത്തനംതിട്ടയുടെ അനന്തു വിജയന്‍െറ വിജയം കായികോത്സവത്തിന്‍െറ ഒന്നാംദിനത്തെ അര്‍ഥപൂര്‍ണമാക്കി. സങ്കടക്കടല്‍ താണ്ടിയത്തെിയാണ് അനന്തു കന്നി സ്വര്‍ണമണിഞ്ഞത്. 49.99 സെക്കന്‍ഡില്‍ അവസാന വര കടന്ന അനന്തു എറണാകുളത്തിന്‍െറ അഭിഷേക് മാത്യുവിനെ അട്ടിമറിച്ചാണ് ജേതാവായത്. സബ്ജൂനിയര്‍ ഹൈജംപില്‍ പുല്ലാട് എസ്.വി ഹൈസ്കൂളിലെ ഭരത് രാജും സ്വര്‍ണം നേടിയതോടെ മെഡല്‍പട്ടികയില്‍ പത്തനംതിട്ട ആദ്യദിനം തന്നെ ഇടംപിടിച്ചു. 

 ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് എച്ച്.എസ്.എസിലെ താരമായ അനന്തുവിന് പറയാനുള്ളത് കഷ്ടപ്പാടിന്‍െറ കഥമാത്രം. വീട്ടിലെ ദാരിദ്ര്യം കാരണം അനന്തുവിനെ കായികാധ്യാപകനും പരിശീലകനുമായ അനൂപ് തോമസ് സ്വന്തം വീട്ടില്‍ താമസിപ്പിച്ചാണ് പരിശീലിപ്പിക്കുന്നത്. കടുത്ത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് മൂന്നുവര്‍ഷമായി അന്ധത ബാധിച്ച പിതാവ് വിജയന്‍െറ ദുരിതമാണ് അനന്തുവിനെ വേദനിപ്പിക്കുന്നത്. കാഴ്ച തിരിച്ചുകിട്ടാനായി കടംവാങ്ങി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചികിത്സ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും പണമില്ലാതെ ഉഴലുകയാണ് കുടുംബം. തുണിക്കടയില്‍ ജോലിക്കു പോകുന്ന അമ്മ ജയശ്രീയുടെ വരുമാനം ഒന്നിനും തികയുന്നില്ല. ബി.എഡ് വിദ്യാര്‍ഥിനിയായ ചേച്ചി അഞ്ജുവിന്‍െറ പഠനവും ചോദ്യചിഹ്നമാണ്. 

കോച്ച് അനീഷിന്‍െറയും മറ്റ് അധ്യാപകരുടെയും സ്നേഹവും കരുതലും സഹായവുമാണ് അനന്തുവിനെ സംസ്ഥാനമേളയിലെ സ്വര്‍ണത്തിലേക്ക് എത്തിച്ചത്. മൂന്നുവര്‍ഷമായി ഇരവിപേരൂര്‍ സ്കൂളിന്‍െറ താരമായ അനന്തു ഭാവിയുള്ള താരമാണെന്നാണ് അനീഷിന്‍െറയും കായികോത്സവത്തിനത്തെിയ പ്രഫ. പി.എ. ബാബുവടക്കമുളള പരിശീലകരുടെയും അഭിപ്രായം. തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിലും ചങ്ങനാശ്ശേരി എസ്.ബി കോളജ് മൈതാനത്തുമാണ് അനൂപ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. 14 പേരാണ് അനീഷിന് കീഴിലുള്ളത്.
Tags:    
News Summary - state school sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT