???????... ??????? ??????? ?????????????????? ???????????????? 400 ?????????? ???????? ????? ???????????? ?? ???????? ??. ???????????? (????????), ????? ?????? (???????????), ???? ???? ???????? (????????) ????????? ??????? ??????????? ??.??. ????????????
തേഞ്ഞിപ്പലം: ഒറ്റലാപ്പ് പോരില്‍ ഗോള്‍ഡന്‍ ട്രിപ്ളുമായി പി.ടി. ഉഷയുടെ ശിഷ്യകള്‍. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മൂന്ന് വിഭാഗങ്ങളിലും സ്വര്‍ണമണിഞ്ഞാണ് യൂനിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കില്‍ കോഴിക്കോടിനായി ഉഷോത്സവം കൊടിയേറിയത്. ആറുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഈയിനത്തില്‍ മൂന്നു സ്വര്‍ണവും ഉഷ സ്കൂളില്‍ പരിശീലിക്കുന്ന താരങ്ങള്‍ സ്വന്തമാക്കുന്നത്. 

ഉച്ചച്ചൂടില്‍ നടന്ന മത്സരത്തില്‍ സബ്ജൂനിയറില്‍ എല്‍ഗ തോമസ്, ജൂനിയറില്‍ കെ.ടി. സൂര്യാമോള്‍, സീനിയറില്‍ അബിത മേരിമാനുവല്‍ എന്നിവരാണ് സ്വര്‍ണത്തിലേക്ക് കുതിച്ച താരങ്ങള്‍. കോഴിക്കോട് പൂവമ്പായ് എ.എം. എച്ച്.എസ്.എസ് വിദ്യാര്‍ഥിനികളാണ് മൂവരും. സബ്ജൂനിയറില്‍ ജേത്രിയായ എല്‍ഗ ഒരു മിനിറ്റ് 01.23 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. വയനാട് മാനന്തവാടി അഞ്ചാംമൈല്‍ കപ്യാരുമലയില്‍ തോമസ്-ബിന്ദു ദമ്പതികളുടെ മകളായ എട്ടാം ക്ളാസുകാരിയുടെ കന്നിസ്വര്‍ണമാണിത്. മലപ്പുറത്തിന്‍െറ എം.പി. ലിജ്നയുടെ വെല്ലുവിളി മറികടന്നായിരുന്നു എല്‍ഗയുടെ ഫിനിഷിങ്. 100, 200 മീറ്ററുകളിലും ഇനിമത്സരമുണ്ട്. ജൂനിയറില്‍ കെ.ടി. സൂര്യാമോളാണ് ഉഷ സ്കൂളിന്‍െറ പേര് നിലനിര്‍ത്തിയത്. കഴിഞ്ഞ ദേശീയ മീറ്റില്‍ ഒന്നാമതായിരുന്ന സൂര്യാമോള്‍ 57.47 സെക്കന്‍ഡിലാണ് ഇത്തവണ ഓടിയത്തെിയത്. അഞ്ചുവര്‍ഷമായി ഉഷയുടെ ശിക്ഷണം തുടരുന്ന സൂര്യാമോള്‍ക്ക് പിന്നില്‍ മേഴ്സിക്കുട്ടന്‍െറ ശിഷ്യ ഗൗരി നന്ദന വെള്ളി നേടി. മലപ്പുറം അങ്ങാടിപ്പുറം തോട്ടുങ്കല്‍ സുബ്രഹ്മണ്യന്‍െറയും രജനിയുടെയും മകളായ സൂര്യാമോള്‍ ഇനി 100, 200 മീറ്ററുകളിലും മത്സരിക്കും. 

400 മീറ്ററില്‍ ആദ്യമായി പോരിനിറങ്ങിയ അബിത മേരി മാനുവല്‍ 56.02 സെക്കന്‍ഡിലാണ് ഒന്നാമതായത്. 800, 1500 മീറ്ററുകളില്‍ പതിവായി മത്സരിക്കുന്ന അബിത 400ല്‍ അനായാസം ജയിച്ചുകയറുകയായിരുന്നു. അബിതക്കു പിന്നില്‍ എറണാകുളത്തിന്‍െറ വി.കെ. ശാലിനി വെള്ളിയണിഞ്ഞു. കോമണ്‍വെല്‍ത്ത് യൂത്ത് മീറ്റില്‍ 800ല്‍  വെങ്കലം നേടിയ അബിതയെ ഭാവിയില്‍ 400 മീറ്ററിലും മത്സരിപ്പിക്കാനാണ് പരിശീലക ലക്ഷ്യമിടുന്നത്. കോഴിക്കോട് കല്ലാനോട് അകമ്പടിയില്‍ മാനുവലിന്‍െറയും ബീനയുടെയും മകളാണ് ഈ പ്ളസ് ടു വിദ്യാര്‍ഥിനി. 800, 1500 മീറ്ററുകളില്‍ അബിത കായികോത്സവത്തിലിറങ്ങുന്നുണ്ട്. 
തന്‍െറ ഇഷ്ടയിനങ്ങളിലൊന്നായ 400 മീറ്റര്‍ തൂത്തുവാരുമെന്ന് ഫൈനലിനുമുമ്പേ ഉഷ ഉറപ്പിച്ച് പറഞ്ഞിരുന്നു. സ്വര്‍ണജേത്രികളായ മിടുക്കികളെ വാരിപ്പുണര്‍ന്നാണ് ഉഷ സന്തോഷം പ്രകടിപ്പിച്ചത്. ഓര്‍മകളുറങ്ങുന്ന യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ശിഷ്യകളുടെ മികവിന് ഇരട്ടിമധുരമാണെന്ന് ഉഷ പറഞ്ഞു. ഫൈനലിനുമുമ്പ് 100 മീറ്റര്‍ റിലേയുടെ ഹീറ്റ്സ് ഓടിയ ശേഷമാണ് സൂര്യാമോളും എല്‍ഗയും സ്വര്‍ണം കൊയ്യാനത്തെിയത്്. 2010-11ല്‍ തിരുവല്ലയില്‍ നടന്ന സ്കൂള്‍ കായികമേളയിലും ഉഷയുടെ ശിഷ്യകള്‍ ഗോള്‍ഡന്‍ ട്രിപ്ളിനര്‍ഹരായിരുന്നു.

സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ എറണാകുളത്തിന്‍െറ വാരിഷ് ബോഗി മയൂം സ്വര്‍ണം നേടി. സമയം: 54.45 സെക്കന്‍ഡ്. മണിപ്പൂരില്‍നിന്ന് കേരളത്തിലത്തെിയ വാരിഷ് കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്. എസ്്.എസില്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്. പാലക്കാടിന്‍െറ അജയ് കെ. വിശ്വനാഥിനാണ് വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ പത്തനംതിട്ടയുടെ അനന്തു വിജയന്‍ എറണാകുളത്തിന്‍െറ അഭിഷേക് മാത്യുവിനെ അട്ടിമറിച്ച് ശ്രദ്ധേയനായി. 49.99 സെക്കന്‍ഡിലാണ് അനന്തു ഒന്നാമനായത്. സീനിയറില്‍ നിലവിലെ റെക്കോഡുകാരന്‍ വി.ബി. ബിനീഷിനെ സാക്ഷിയാക്കി ഓടിയ ആല്‍ബിന്‍ ബാബുവിനാണ് സ്വര്‍ണം. സമയം: 49.33 സെക്കന്‍ഡ്. ബിനീഷിന്‍െറ 48.23 സെക്കന്‍ഡ് എന്ന നേട്ടത്തിന് ഇവിടെയും ഇളക്കം തട്ടിയില്ല.
Tags:    
News Summary - state school sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.