സ്​കൂൾ കായിക മേള: അനുമോൾക്ക്​ റെക്കോർഡോടെ സ്വർണം

തേഞ്ഞിപ്പലം: സംസ്​ഥാ സ്​കൂൾ കായികോത്​സവത്തി​െൻറ രണ്ടാംദിനത്തിൽ ആദ്യ സ്വർണ്ണം പാലക്കാടിന്​. ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്ത മത്​സരത്തിൽ പാലക്കാട്​ കല്ലടി സ്​കൂൾ വിദ്യാർഥി അശ്വിൻ ശങ്കറാണ്​ സ്വർണം നേടിയത്​. ജില്ലാ തലത്തിൽ രണ്ടാം സ്​ഥാനം നേടിയ ശേഷമാണ്​ അശ്വിൻ സംസ്​ഥാനത്ത്​​ സ്വർണം.

തൊട്ടു പിറകെ 5,000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി എറണാകുളം ഒപ്പമെത്തി. മാർ ബേസിൽ സ്കൂൾ വിദ്യാർഥിനിയായ അനുമോൾ തമ്പിയാണ് സ്വർണം നേടിയത്. മീറ്റ് റെക്കോർഡോടെയാണ് അനുമോൾ തമ്പിയുടെ സ്വർണനേട്ടം.

അതിവേഗ താരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റർ മത്​സരങ്ങളും ഇന്ന്​ നടക്കും.

 

Tags:    
News Summary - state school sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT