കോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ സംഘാടനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെ തുടർന്നുള്ള വിവാദം കത്തുന്നു. കണക്കിൽ കള്ളക്കളി നടന്നതായി കഴിഞ്ഞ ദിവസത്തെ േയാഗത്തിൽ ആരോപണമുന്നയിച്ച സംസ്ഥാന വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. രാജീവൻ രാജിവെച്ചു. ദേശീയ വോളി ചാമ്പ്യൻഷിപ്പിെൻറ നടത്തിപ്പിലും വരവുചെലവ് കണക്കുകളിലും ജനങ്ങൾക്കുണ്ടായ സംശയങ്ങൾ ദൂരീകരിക്കുന്നതിൽ അസോസിയേഷൻ പരാജയപ്പെട്ടതായി രാജീവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അസോസിയേഷനിലെ ചില ഭാരവാഹികളുടെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധമുണ്ട്. സമീപകാലെത്ത അസോസിയേഷെൻറ പ്രവർത്തനങ്ങളോട് യോജിക്കാൻ കഴിയില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് പുറത്താക്കാനുള്ള ഗൂഢാലോചനയുണ്ട് -രാജീവൻ പറഞ്ഞു. സംഘടന വിരുദ്ധ പ്രവർത്തനം നടത്തി, ദേശീയ വോളിബാൾ ചാമ്പ്യൻഷിപ് പരാജയപ്പെടുത്തുന്നതിനായി പ്രവർത്തിച്ചു തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ തിങ്കളാഴ്ച രാജീവനെ കേരള വോളിബാൾ അസോസിയേഷെൻറ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി അറിയിപ്പുണ്ടായിരുന്നു.
കെ.സി. ഏലമ്മ ചെയർപേഴ്സനായ ആറംഗ അന്വേഷണ കമ്മിറ്റിയാണ് ഇദ്ദേഹത്തെ കുറ്റക്കാരനായി കെണ്ടത്തിയത്. ‘ദേശീയ ചാമ്പ്യൻഷിപ് പൊളിക്കണം’ എന്ന് രാജീവൻ പരസ്യമായി പറയുകയും പ്രവർത്തിക്കുകയും ചെയ്തതായി സസ്പെൻഷൻ നോട്ടീസിൽ പറയുന്നു. ചാമ്പ്യൻഷിപ്പിെൻറ പാസുകൾ ഒാഫിസ് സെക്രട്ടറിയിൽനിന്ന് ഭീഷണിപ്പെടുത്തി വാങ്ങിയതായും വ്യാജമായി പാസുകൾ നിർമിച്ച് വിതരണം ചെയ്തതായും അന്വേഷണ കമ്മിറ്റി പറയുന്നു. മുഖ്യസംഘാടകനായിരുന്ന നാലകത്ത് ബഷീറിനെ പരസ്യമായി അവഹേളിച്ചെന്ന് സാക്ഷിമൊഴികളിൽനിന്ന് ബോധ്യമായതായി കേരള വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് ചാർലി ജേക്കബ് ഒപ്പിട്ട സസ്പെൻഷൻ നോട്ടീസിലുണ്ട്.
കണക്കുകൾ സുതാര്യം –നാലകത്ത് ബഷീർ
േകാഴിക്കോട്: ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ വരവുചെലവ് കണക്ക് തികച്ചും സുതാര്യമാണെന്നും ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും സംഘാടകസമിതി കൺവീനറും േകരള വോളിബാൾ അസോസിയേഷൻ സെക്രട്ടറിയുമായ നാലകത്ത് ബഷീർ. ജനറൽ കൺവീനറായിരുന്ന താനല്ല കണക്ക് തയാറാക്കിയെതന്നും കണക്ക് അവതരണത്തിന് തൊട്ടുമുമ്പാണ് കണ്ടെതന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. മാധ്യമപ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ കണക്കുകൾ പരിശോധിക്കാം. മത്സരം നടന്ന കാലിക്കറ്റ് ട്രേഡ് സെൻററിെൻറ വാടകയിനത്തിൽ 18 ലക്ഷം ഉൾപ്പെടുത്തിയത് 500 കിലോ വാട്ട് ശേഷിയുള്ള ജനറേറ്റർ പ്രവർത്തിപ്പിക്കാനാവശ്യമായ ഡീസലിെൻറ ചെലവാണ് ^അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.