തിരുവനന്തപുരം: നീന്തൽക്കുളത്തിൽ ശരവേഗത്തിൽ കുതിച്ച് പൊന്നുവാരുന്ന സാജൻ പ്രക ാശിന് ഇനിയെങ്കിലും സർക്കാർ ശമ്പളം നൽകുമോ?, പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ 10 മിനിറ്റിനിടെ നടന്ന രണ്ട് ഫൈനലിലും റെക്കോഡോടെ സ്വർണം നേടിയ ഈ മിന്നുംതാരത്തിെൻറ ഭാവിയിൽ മാതാവ് ഷാൻറിക്ക് മാത്രമല്ല ആശങ്ക. ഇന്നലെ പ്രകടനംകണ്ട മുൻ നീന്തൽതാരങ്ങളും പരിശീലകരും സർക്കാറിനോട് ചോദിക്കുന്നതും ഇതുതന്നെ.
2015ൽ കേരളത്തിൽ നടന്ന ദേശീയഗെയിംസിൽ കേരളത്തിനായി പൊന്നുവാരിയ സാജന് 2017 ജനുവരിയിലാണ് കേരള പൊലീസിൽ സി.ഐ നിയമനം നൽകുന്നത്. ജോലി കിട്ടിയതല്ലാതെ നാളിതുവരെ ശമ്പളം നൽകിയിട്ടില്ല. ലോകചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനത്തിനും മറ്റുമത്സരങ്ങളിൽ പങ്കെടുക്കാനും വിദേശത്തായിരുന്ന സാജന് ശമ്പളമില്ലാത്ത അവധിയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് അനുവദിച്ചത്. ശമ്പളം കിട്ടണമെങ്കില്‍ ഓഫിസിലെത്തി ഒപ്പുവെക്കണം. തായ്ലൻഡിലുള്ള സാജന് വിരലടയാളംപതിക്കാന് കേരളത്തിെലത്തിയാല് ചുരുങ്ങിയത് ഏഴുദിവസം പരിശീലനം മുടങ്ങും. പൊലീസില്‍ ചേര്‍ന്ന സാജന് വേണ്ടതെല്ലാം ചെയ്യാമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉറപ്പുനല്‍കിയിരുന്നെങ്കിലും അതെല്ലാം ജലരേഖയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.