ഗോൾഡ് കോസ്റ്റ്: 21ാമത് കോമൺവെൽത്ത് ഗെയിംസിന് ബുധനാഴ്ച കൊടിയേറാനിരിക്കെ ഇന്ത്യൻ സംഘം വിവാദക്കുരുക്കിൽ. ഗെയിംസ് വില്ലേജിലെ ഇന്ത്യൻ താരങ്ങളുടെ മുറിയിൽനിന്ന് ഉപയോഗം കഴിഞ്ഞ സിറിഞ്ചുകൾ കണ്ടെത്തിയതാണ് മേള തുടങ്ങുംമുേമ്പ വിവാദത്തിന് മരുന്നിട്ടത്. മുറി വൃത്തിയാക്കുന്ന ജോലിക്കാരാണ് സിറിഞ്ചുകൾ കണ്ടെത്തിയത്. ഇവർ വിവരം കൈമാറിയതിെൻറ അടിസ്ഥാനത്തിൽ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, ഇന്ത്യൻ ടീമിനെതിരായ ആരോപണം മാനേജർ അജയ് നാരംഗ് നിഷേധിച്ചു. സിറിഞ്ചുകള്‍ കണ്ടെത്തിയ കെട്ടിടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗെയിംസ് ഫെഡറേഷനെ സമീപിച്ചതായും അന്വേഷണത്തിന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഏത് ടീമിെൻറ മുറിയിൽനിന്നാണ് സിറിഞ്ചുകൾ കണ്ടെത്തിയതെന്ന് വ്യക്തമാക്കാൻ ഫെഡറേഷന് മേധാവി ഡേവിഡ് ഗ്രെവംബർഗ് തയാറായില്ല. എന്നാൽ, മരുന്നടിച്ചതായി കണ്ടെത്തിയാൽ ഒരു താരത്തെയും ഗെയിംസിൽ പെങ്കടുക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ഇന്ത്യൻ ടീം സിറിഞ്ച് വിവാദത്തിൽപെടുന്നത്. സമാനമായ കേസിൽ 2014ലെ ഗെയിംസിെൻറ സമയത്ത് ഇന്ത്യൻ സംഘത്തെ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ താക്കീത് ചെയ്തിരുന്നു.
ബുധനാഴ്ചയാണ് കോമൺവെൽത്ത് രാജ്യങ്ങളുടെ കായിക പോരാട്ടത്തിന് കൊടിയേറുന്നത്. 71 രാജ്യങ്ങളിൽനിന്ന് 2500ൽ ഏറെ അത്ലറ്റുകളാണ് മത്സരിക്കുന്നത്. 218 അത്ലറ്റുകളും നൂറോളം ഒഫീഷ്യലുകളുമടങ്ങിയതാണ് ഇന്ത്യൻ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.