ലണ്ടൻ: മഹാമാരിയായി പടരുന്ന കോവിഡ്-19കാരണം മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സ് 2021 ജൂ ൈല 23ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും ടോക്യോ ഒ ളിമ്പിക്സ് സംഘാടകരും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജപ്പാൻ ദേശീയ ച ാനലും, ന്യൂയോർക് ടൈംസ് ഉൾപ്പെടെ മാധ്യമങ്ങളും പുതിയ തീയതി സംബന്ധിച്ച് റിപ്പോർട് ട് ചെയ്തു. ജൂൈല 23ന് തുടങ്ങി ആഗസ്റ്റ് എട്ടിന് സമാപിക്കും വിധമാണ് പുതിയ ഷെഡ്യൂൾ.
ഒളിമ്പിക്സ് കമ്മിറ്റി നിയമിച്ച വിദഗ്ധ സമിതി വിവിധ സ്പോർട്സ് ഫെഡറേഷനുകളുമായും ടോക്യോ ഒളിമ്പിക്സ് സംഘാടക സമിതിയുമായും നടത്തിയ ചർച്ചകൾക്കു ശേഷമാണ് തീയതി നിശ്ചയിച്ചത്. ഇതനുസരിച്ചു ആ സമയത്തു നടക്കേണ്ട ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പും, നീന്തൽ ലോകകപ്പും മാറ്റിവെക്കും. 2022ലേക്കോ മറ്റോ ആവും ഈ മാറ്റം.
2020 ജൂൈല 24ന് തുടങ്ങി ആഗസ്റ്റ് ഒമ്പതിന് അവസാനിക്കും വിധമായിരുന്നു നേരത്തേയുള്ള ഷെഡ്യൂൾ. കോവിഡ് ലോകവ്യാപകമായി പടർന്നതോടെ രാജ്യാന്തര ഫെഡറേഷനുകളുടെ സമ്മർദത്തിന് വഴങ്ങിയാണ് ഒളിമ്പിക്സ് മാറ്റിവെച്ചത്. ഞായറാഴ്ച ചേർന്ന ഐ.ഒ.സി യോഗം പുതിയ തീയതി നിർദേശത്തിന് അംഗീകാരം നൽകി.
ഈ വർഷമോ, അടുത്ത വർഷം ആദ്യമോ നടത്താനായിരുന്നു ഐ.ഒ.സിയുടെ താൽപര്യെമങ്കിലും ജപ്പാനിൽ ചൂട് കൂടുമെന്നതിനാൽ വിവിധ കായിക ഫെഡറേഷനുകൾ എതിർത്തു.
ശീതകാലമായ മാർച്ച്-മേയ് മാസത്തിൽ നടത്താൻ നീന്തൽ, ടി.ടി, ട്രയാത്ലൺ ഫെഡറേഷനുകൾ നിർദേശിച്ചെങ്കിലും ഫുട്ബാൾ സീസൺ കാരണം പരിഗണിക്കാനായില്ല. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് 2022ലേക്ക് മാറ്റാൻ ഐ.എ.എഫ്.എഫ് അധ്യക്ഷൻ സെബാസ്റ്റ്യൻ കോ സന്നദ്ധത അറിയിച്ചതോടെ ഒളിമ്പിക്സ് പതിവ് സീസണിൽതന്നെ നടത്താൻ തീരുമാനമായി. ഫലത്തിൽ ലോക അത്ലറ്റിക്സ് തുടർച്ചയായ വർഷങ്ങളിലായി മാറും. 2022ൽ യൂജീനിലും, 2023ൽ ബുഡപെസ്റ്റിലും. 2024ലാണ് പാരിസ് ഒളിമ്പിക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.