ന്യൂയോര്‍ക്: മൂന്ന് ഒളിമ്പിക്സിലായി ട്രിപ്ള്‍ ഹാട്രിക്കെന്ന ഉസൈന്‍ ബോള്‍ട്ടിന്‍െറ റെക്കോഡ് സഹതാരത്തിന്‍െറ മരുന്നടിയില്‍ അസാധുവായി. 2008 ബെയ്ജിങ് ഒളിമ്പിക്സ് 4x100 മീറ്റര്‍ റിലേയിലെ സ്വര്‍ണമാണ് നഷ്ടമായത്. ഇതോടെ, ബോള്‍ട്ടിന്‍െറ കരിയര്‍ ഒളിമ്പിക്സ് സ്വര്‍ണങ്ങളുടെ എണ്ണം എട്ടായി.
ജമൈക്കന്‍ റിലേ ടീമില്‍ ബോള്‍ട്ടിനൊപ്പം ഓടിയ നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ടീമിന്‍െറ ഒളിമ്പിക്സ് സ്വര്‍ണം അസാധുവാക്കപ്പെട്ടത്. ആദ്യ റൗണ്ടിലും ഫൈനലിലും കാര്‍ട്ടര്‍ ജമൈക്കന്‍ ടീമില്‍ അംഗമായിരുന്നു. ബെയ്ജിങ് ഒളിമ്പിക്സിനിടെ ശേഖരിച്ച സാമ്പിള്‍ ഫലം പോസിറ്റിവാണെന്ന് കണ്ടത്തെിയതോടെ കാര്‍ട്ടറെ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി അയോഗ്യനാക്കി പ്രഖ്യാപിച്ചു. റിലേക്കു പുറമെ, 100, 200 മീറ്ററിലും ബോള്‍ട്ട് ഒളിമ്പിക്സ് റെക്കോഡ് പ്രകടനത്തോടെ ബെയ്ജിങ്ങില്‍ സ്വര്‍ണമണിഞ്ഞിരുന്നു. ഈ പ്രകടനം 2012 ലണ്ടനിലും 2016 റിയോയിലും ആവര്‍ത്തിച്ചാണ് ഒളിമ്പിക്സ് ചരിത്രത്തിലെ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
മൈക്കല്‍ ഫ്രാറ്റര്‍, അസഫ പവല്‍ എന്നിവരായിരുന്നു ബെയ്ജിങ്ങില്‍ മറ്റു ടീമംഗങ്ങള്‍. രണ്ടും മൂന്നും സ്ഥാനക്കാരായിരുന്ന ട്രിനിഡാഡും ജപ്പാനും മെഡല്‍ പട്ടികയില്‍ സ്ഥാനക്കയറ്റം നേടും. ബ്രസീല്‍ വെങ്കലവും നേടും. ലണ്ടന്‍ ഒളിമ്പിക്സ് ടീമിലും 2011, 2013, 2015 ലോകചാമ്പ്യന്‍ഷിപ് റിലേ ടീമിലും നെസ്റ്റ കാര്‍ട്ടര്‍ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.