തുർക്കിയുടെ മുൻ ഒളിമ്പിക് ചാമ്പ്യന് ആജീവനാനന്ത വിലക്ക്

അങ്കാറ: മൂന്നാമതും ഉത്തേജക മരുന്ന് വിവാദത്തിൽ പെട്ടതോടെ 2012 ഒളിമ്പിക് 1500 മീറ്റർ ചാമ്പ്യനെ തുർക്കി അത്ലറ്റിക് ഫെഡറേഷൻ ആജീവനാനന്ത വിലക്കേർപ്പെടുത്തി. അസ്ലി കക്കീർ അൾപെക്കിൻ എന്ന അത്ലറ്റിനെയാണ് വിലക്കിയത്. അനദോലു വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2004ൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ മരുന്നടിച്ചതിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ശിക്ഷാകാലാവധി കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും മരുന്നടിക്ക് പിടിക്കപ്പെട്ടപ്പോൾ എട്ടു വർഷത്തെ വിലക്ക് കിട്ടി. ഇത് നാല് വർഷമായി കുറച്ചതോടെ വീണ്ടും മത്സരിക്കാൻ അവർ യോഗ്യത നേടിയിരുന്നു.

ഫെബ്രുവരിയിൽ പോർച്ചുഗലിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് ക്രോസ് കൺട്രി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. അന്ന് 
പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരം തുർക്കി താരത്തെ ചാമ്പ്യനാക്കാൻ സഹായിക്കുകയും ചെയ്തു. പുതിയ ഉത്തേജക മരുന്ന് വിവാദത്തിൻെറ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.


 

Tags:    
News Summary - Turkish ex-Olympic champion Cakir banned for life -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT